Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Feb 2026 10:07 IST
Share News :
മുരിക്കുങ്ങല്‍ ക്ഷേത്രത്തില്‍ ഉല്‍സവം കൊടിയേറി
കോടാലി മുരിക്കുങ്ങല്‍ ശ്രീധര്‍മ്മശാസ്താ മഹാക്ഷേത്രത്തിലെ ഉല്‍സവത്തിന് കൊടിയേറി. കൊടിയേറ്റ ചടങ്ങുകള്‍ക്ക് തന്ത്രി കുഴിയേലി നകര്‍ണ്ണ്മന നീലകണ്ഠന്‍ നമ്പൂതിരി, മേല്‍ശാന്തി ഏറന്നൂര്‍മന ഹരിനമ്പൂതിരി എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. ക്ഷേത്രസമിതി പ്രസിഡന്റ് സുമേഷ് മണ്ണാംപറമ്പില്‍, സെക്രട്ടറി സുധീഷ് തുമ്പരത്തി, വിവിധ സെറ്റുകളുടെ ഭാരവാഹികള്‍ എന്നിവര്‍ സന്നിഹിതരായി. ഉല്‍സവ ചടങ്ങുകള്‍ മാര്‍ച്ച് രണ്ടിന് മാങ്കുറ്റിപ്പാടം കടവിലെ ആറാട്ടോടെ സമാപിക്കും. മാര്‍ച്ച് ഏഴിനാണ് ഇവിടത്തെ പൂരം കാവടി ആഘോഷം.
Follow us on :
Tags:
More in Related News
Please select your location.