Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെമ്പകശ്ശേരി റോഡ് പി.ടി.എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു

28 Nov 2024 18:46 IST

Basheer Puthukkudi

Share News :

ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ചെമ്പകശ്ശേരി റോഡ് പി.ടി.എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. കൂളിമാട് അമ്പലപ്പറ്റയിൽ നിന്ന് ആരംഭിച്ച് എരഞ്ഞിപ്പറമ്പ് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി പമ്പ് ഹൗസ് ഭാഗത്തേക്കുള്ള ഈ റോഡ് ജനവാസ മേഖലയിലൂടെയാണ് കടന്നുപോകുന്നത്. എംഎൽഎയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നവീകരിച്ചത്. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഓളിക്കൽ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെ.എ റഫീഖ്, പി.പി ഷാഹുൽ ഹമീദ്, ടി.വി ബഷീർ, ടി.കെ നാസർ, സി ആലി എന്നിവർ സംസാരിച്ചു.

Follow us on :

More in Related News