Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 May 2024 18:38 IST
Share News :
നിറുത്തി വച്ച ആദ്യ ബസ് സർവ്വീസ് വീണ്ടും തുടങ്ങും
പറവൂര്‍: നഷ്ടത്തിലാണെന്നു പറഞ്ഞ് നിറുത്തി വച്ച പറവൂരിൽ നിന്ന് ആലുവയിലേക്ക് ഉണ്ടായിരുന്ന ആദ്യ ബസ് സർവ്വീസ് വീണ്ടും തുടങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറിയിച്ചു.
പറവൂർ ഡിപ്പോയില്‍ നിന്നും ദിവസവും രാവിലെ 4 മണിക്ക് ആലുവക്ക് പോകുന്ന ആദ്യ കെ.എസ് ആര്‍.ടി.സി ബസ്സ് ആണ് തിരികെ 5 മണിക്ക് പറവൂര്‍ക്ക് ആലുവയില്‍ നിന്നുള്ള ആദ്യ സര്‍വീസായി ഓടികൊണ്ടിരുന്നത്. എന്നാല്‍ ഈ സര്‍വീസ് നഷ്ടത്തിലായത്തിനാല്‍ പറവൂരില്‍ നിന്നും 4 മണിക്ക് പുറപ്പെടുന്ന ബസ്സ് ആലുവയില്‍ ചെന്ന ശേഷം പെരുമ്പാവൂര്‍ക്ക് സര്‍വ്വീസ് നടത്തുന്നതിനായി തീരുമാനിക്കുകയായിരുന്നു. ആലുവയില്‍ നിന്നും രാവിലെ 5 മണിക്കുള്ള സര്‍വ്വീസ് ഇല്ലാതായതോടെ യാത്രക്കാർക്ക് ആലുവ ഡിപ്പോയില്‍ നിന്ന് 5.30 ന് പുറപ്പെടുന്ന ബസ്സിനെ ആശ്രയിക്കേണ്ടിവന്നു. രാത്രി 10.15 നാണ് പറവൂരിലേക്കുള്ള അവസാന സര്‍വ്വീസ്. രാത്രി ട്രയിന്‍ മാര്‍ഗ്ഗവും ബസ്സ് മാര്‍ഗ്ഗവും ആലുവയിൽ എത്തി പറവൂര്‍ വൈപ്പിന്‍ ഭാഗത്തേക്ക് പോകേണ്ടവര്‍ക്ക് രാവിലെ 5.30 വരെ കാത്തുനില്‍ക്കേണ്ടതായി വരുന്നു എന്ന പരാതിയെ തുടര്‍ന്ന് ആലുവ എ.ടി.ഓ യുമായി ബന്ധപ്പെട്ട് ബസ്സ് സര്‍വ്വീസ് പുനരാരംഭിക്കുവാന്‍ തീരുമാനം ആയതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ശനിയാഴ്ച മുതല്‍ രാവിലെ 5.00 മണിക്ക് ആലുവയില്‍ നിന്നും പറവൂരിലേക്ക് ബസ്സ് സര്‍വ്വീസ് ഉണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.