Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്തഷ്മിയുടെ പ്രധാന ചടങ്ങായ ഋഷഭ വാഹനമെഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി.

19 Nov 2024 00:15 IST

santhosh sharma.v

Share News :

വൈക്കം: ഐതിഹ്യ പെരുമയിൽ നടന്ന വൈക്കത്തഷ്മിയുടെ പ്രധാന ചടങ്ങായ ഋഷഭ വാഹനം എഴുന്നള്ളിപ്പ് ഭക്തി സാന്ദ്രമായി. കർപ്പൂരദീപപ്രഭയിൽ ഋഷഭ വാഹനമേറി അനുഗ്രഹവർഷം ചൊരിഞ്ഞ് ശ്രീ മഹാദേവൻ.ഏഴാം ഉത്സവനാളിൽ ആനപ്പുറത്തെ വിളക്കെഴുന്നള്ളിപ്പിന് പകരം

ഭഗവാൻ തന്റെ വാഹനമായ ഋഷഭത്തിന്റെ പുറത്ത് എഴുന്നള്ളി ഭക്തർക്ക് ദർശനം നൽകുന്നുവെന്ന് വിശ്വാസം.തിങ്കളാഴ്ച രാത്രി 11 ന് നടന്ന ചടങ്ങിൽ നാലടിയിലധികം ഉയരമുള്ള വെള്ളിയിൽ നിർമ്മിച്ച കാളയുടെ പുറത്ത് ഭഗവാന്റെ തങ്ക തിടമ്പ് പട്ടുടയാടകൾ, കട്ടിമാലകൾ എന്നിവ കൊണ്ടലങ്കരിച്ച് തണ്ടിലേറ്റി അവകാശികളായ കിഴക്കേടത്ത്, പടിഞ്ഞാറെടത്ത് ഇല്ലത്തെ 40 ൽ പരം മൂസതുമാർ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന് അഞ്ചു പ്രദക്ഷിണം പൂർത്തിയാക്കിയാണ്ട് ചടങ്ങ് നടത്തിയത്. വൈക്കം ഷാജിയുടെ നാദസ്വരവും ക്ഷേത്ര കലാപീഠത്തിന്റെ പരുക്ഷ വാദ്യം, പഞ്ചാരി മേളം, ചെണ്ടമേളം, ഘട്ടിയം എന്നിവയും അകമ്പടിയായി. ഗജവീരൻമാരും സ്വർണ്ണക്കുടകളും മുത്തുക്കുടകളും, വെഞ്ചിര - ആലവട്ടവും സായുധ സേനയുടെ അകമ്പടിയും എഴുന്നള്ളിപ്പിന് ചാരുക പകർന്നു. ഋഷഭ വാഹന്ന മെഴുന്നള്ളിപ്പ് ദർശിച്ച് സായൂജ്യം അണയുവാൻ വിവിധ ജില്ലകളിൽ നിന്നായി ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലെത്തിയത്.

Follow us on :

More in Related News