Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പഞ്ചായത്ത് അംഗങ്ങളെ അയോഗ്യരാക്കിയ നടപടി യുഡിഎഫ് അപ്പീൽ നൽകും.

25 Jun 2024 19:43 IST

Basheer Puthukkudi

Share News :


കുന്നമംഗലം : കുന്നമംഗലം പഞ്ചായത്തിൽ രണ്ട് യുഡിഎഫ് അംഗങ്ങളെ അയോഗ്യരാക്കിയ നടപടിക്കെതിരെ അപ്പീൽ നൽകുമെന്ന് കുന്നമംഗലം പഞ്ചായത്ത് യുഡിഎഫ് കമ്മറ്റി അറിയിച്ചു. 2011- 12ലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ രണ്ട് പദ്ധതികളിലെ ഓഡിറ്റ് ഒബ്ജക്ഷൻ അനുസരിച്ച് 40259 രൂപ വീതം ആ കാലയളവിലെ മുഴുവൻ മെമ്പർമാരിൽ നിന്നും ഈടാക്കാൻ തീരുമാനിച്ചിരുന്നു. നിയമ വിരുദ്ധമായ തീരുമാനത്തിനെതിരെ മെമ്പർമാർ ഹൈക്കോടതിയെ സമീപിക്കുകയും കോടതി മേൽ തീരുമാനം സ്റ്റേ ചെയ്യുകയും ചെയ്തു. 2020 ൽ ഗ്രാമ പഞ്ചായത്തിലേക്ക് മൽസരിച്ച പി. കൗലത്ത് , ജിഷ ചോലക്കമണ്ണിൽ എന്നിവരുടെ നോമിനേഷൻ പ്രസ്തുത കാരണം പറഞ്ഞ് തള്ളിക്കുന്നതിന് ഇടതുപക്ഷം കഠിനമായ ശ്രമം നടത്തിയിരുന്നെങ്കിലും സംസ്ഥാന ഇലക്ഷൻ കമ്മീഷൻ നിർദ്ദേശ പ്രകാരം റിട്ടേണിങ്ങ് ഓഫീസർ അവസാന നിമിഷം നോമിനേഷൻ സ്വീകരിക്കുകയും രണ്ടു പേരും മൽസരിച്ച് വിജയിക്കുകയും ചെയ്തു. ഇതിനെതിരെ പരാജയപ്പെട്ട രണ്ട് എൽഡിഎഫ് സ്ഥാനാർത്ഥികൾ നൽകിയ പരാതിയിലാണ് വിചിത്രമായ കോടതി വിധി ഉണ്ടായിരിക്കുന്നതെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു.

Follow us on :

More in Related News