Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 May 2024 20:16 IST
Share News :
കടുത്തുരുത്തി: സംസ്ഥാനത്ത് 2024- 25 അധ്യയനവർഷത്തെ ഹയർസെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശന നടപടി 16ന് ആരംഭിക്കും. ഏകജാലക സംവിധാനം വഴിയാണ് പ്രവേശനം. ഓൺലൈനിൽ 25 വരെ അപേക്ഷിക്കാം.hscap.kerala.gov.in വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വെബ്സൈറ്റിൽ പബ്ലിക് എന്ന വിഭാഗത്തിൽ നിന്ന് വിവരങ്ങൾ മനസിലാക്കാം.www.admission.dge.kerala.gov.in ക്ലിക്ക് ഫോർ ഹയർ സെക്കൻഡറി അഡ്മിഷൻ വഴിയാണ് അഡ്‌മിഷൻ സൈറ്റിൽ പ്രവേശിക്കേണ്ടത്. create candidate login-sws ലിങ്കിലൂടെ ലോഗിൻ ചെയ്യണം. മൊബൈൽ ഒടിപി വഴിയാണ് പാസ് വേർഡ് ക്രിയേറ്റ് ചെയ്യുന്നത്.ഒരു റവന്യൂ ജില്ലയിലെ എല്ലാ സ്കൂളിലേക്കുമായി ഒരൊറ്റ അപേക്ഷ മതി. എന്നാൽ മറ്റു ജില്ലകളിൽ താൽപ്പര്യമുണ്ടെങ്കിൽ പ്രത്യേകം അപേക്ഷ നൽകണം.
അപേക്ഷാഫീസായ 25 രൂപ പ്രവേശനസമയത്ത് അടച്ചാൽ മതി. സർട്ടിഫിക്കറ്റുകൾ അപേക്ഷയോടൊപ്പം നൽകേണ്ടതില്ല.ഭിന്നശേഷിക്കാരും പത്താംക്ലാസിൽ other സ്കീമിൽ ഉൾപ്പെട്ടവരും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യണം. എയ്‌ഡഡ് സ്കൂളുകളിലെ മാനേജ്മെന്റ്/അൺ എയ്‌ഡഡ്/ കമ്യൂണിറ്റി ക്വാട്ടയിലെ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ താൽപ്പര്യമുള്ള സ്‌കൂളുകളിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം.പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് മെയ് 29ന് നടക്കും. ആദ്യ അലോട്ട്മെന്റ് ജൂൺ അഞ്ചിനും രണ്ടാം അലോട്ട്മെന്റ് ജൂൺ 12നും മൂന്നാം അലോട്ട്മെന്റ് ജൂൺ 19നും ആയിരിക്കും. ജൂൺ 24ന് ക്ലാസ് തുടങ്ങും. സംസ്ഥാനത്തെ 389 വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ പ്രവേശനത്തിന് www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കണം.
Follow us on :
Tags:
More in Related News
Please select your location.