Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരിസ്ഥിതി സംരക്ഷണം സ്വയം ഏറ്റെടുക്കണം മോൻസ് ജോസഫ് എം.എൽ.എ.

07 Jun 2024 07:46 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി:പ്ലാസ്റ്റിക്കും ഇ വേസ്റ്റും ഉൾപ്പെടെയുള്ള വസ്തുക്കളുടെ ദുരുപയോഗം മൂലമുള്ള പരിസ്ഥിതി ആഘാത പ്രശ്നങ്ങൾ മൂലം സമൂഹവും മനുഷ്യനും നേരിടുകയാണെന്നും അതിൽ നിന്നും മോചനം നേടുവാൻ എല്ലാ ദിവസവും പരിസ്ഥിതി പ്രവർത്തനം സ്വയം ഏറ്റെടുക്കുന്നതിനുള്ള ഉത്തരവാദിത്വം നമുക്ക് ഉണ്ടെന്നും അഡ്വ.മോൻസ് ജോസഫ് എം.എൽ.എ. പറഞ്ഞു. കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് ജില്ലാ സക്ഷരതാ മിഷനും സംയുക്തമായി സംഘടിപ്പിച്ച പരിസ്ഥിതി വാരാഘോഷത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു എം.എൽ.എ. പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതി സന്ദേശം സാക്ഷരതാ മിഷൻ സംസ്ഥാന മോണിറ്ററിംഗ് കോ-ഓർഡിനേറ്റർ ദീപ ജെയിംസ് നൽകി. സാക്ഷരതാ മിഷൻ ജില്ലാ കോഓർഡിനേറ്റർ അബ്ദുൾ കരിം പരിസ്ഥിതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സെക്രട്ടറി ശ്രീ പ്രദീപ് എൻ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി അൽഫോൻസ ജോസഫ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ സന്ധ്യ സജികുമാർ, എം. എൻ രമേശൻ, റ്റെസി സജീവ് മെമ്പർമാരായ വിനു കുര്യൻ, ഡാർളി ജോജി, കമലാസനൻ ഇ കെ, ജോയിസ് അലക്സ്, ലതിക സാജു, രമ രാജു, ബിജു ജോസഫ്, ബേബി തൊണ്ടാംകുഴി, എംഎം ജോസഫ്, അസിസ്റ്റന്റ് സെക്രട്ടറി സീന മാത്യു, അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്റർ സിംല ആർ, ബ്ലോക്ക് പ്രേരക് ഷീല കെഎസ്., ലത എംഎം, യുഡി മത്തായി എന്നിവർ ആശംസകൾ നേർന്നു. ഹൈ സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ രചന മത്സരത്തിൽ മീരാകൃഷ്ണ എസ്, വൈഗ എം ബിജു (സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ) എന്നിവർ ഒന്നും മൂന്നും സ്ഥാനങ്ങൾ നേടി. രണ്ടാം സ്ഥാനം ജൂബിൻ സാബു (സെന്റ് മേരീസ് ബോയിസ് ഹൈ സ്കൂൾ) കരസ്ഥമാക്കി. ചിത്ര രചന മത്സരത്തിൽ ആഷ രാമകൃഷ്ണൻ ഒന്നാം സ്ഥാനം, അലീഷ മോഹൻ രണ്ടാം സ്ഥാനവും സീത ലക്ഷ്മി, ആൽബിൻ ബാബു എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കുള്ള മൊമെന്റോയും സർട്ടിഫിക്കറ്റുകളും മോൻസ് ജോസഫ് എംഎൽഎ വിതരണം ചെയ്തു. പ്രേരക് ഉഷ എസ് കുമാർ കൃതജ്ഞതയും പറഞ്ഞു

Follow us on :

More in Related News