Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്.ടി.യു ജില്ലാ സമ്മേളനം

25 Jan 2025 19:40 IST

ജേർണലിസ്റ്റ്

Share News :



തൊടുപുഴ: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ തൊഴിലാളി മുന്നേറ്റം എന്ന മുദ്രാവാക്യമുയര്‍ത്തി എസ്.ടി.യു ഇടുക്കി ജില്ലാ സമ്മേളനത്തിന് തുടക്കം. സമ്മേളനത്തോടനുബന്ധിച്ച് മങ്ങാട്ടുകവല ബസ് സ്റ്റാന്റില്‍ നടന്ന അഖില കേരള വടംവലി മല്‍സരം ആവേശകരമായി.

ഗാന്ധിജി സ്റ്റഡി സെന്റര്‍ വൈസ് ചെയര്‍മാന്‍ അപു ജോണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് പി.യു ബഷീര്‍ അധ്യക്ഷത വഹിച്ചു. ദേശീയ സമിതിയംഗം പി.എം.എ റഹിം, മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗങ്ങളായ എം.എസ് മുഹമ്മദ്, സലിം കൈപ്പാടം, എസ്.ടി.യു ജില്ലാ പ്രസിഡന്റ് വി.എച്ച് നൗഷാദ്, ജനറല്‍ സെക്രട്ടറി വി.എച്ച് മുഹമ്മദ്, ട്രഷറര്‍ പി.എം പരീത്, ലീഗ് ജില്ലാ സെക്രട്ടറി ടി.എസ് ഷംസുദീന്‍, നിയോജക മണ്ഡലം പ്രസിഡന്റ് എ.എം ഹാരിദ്, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി.എച്ച് സുധീര്‍, ജനറല്‍ സെക്രട്ടറി പി.എം നിസാമുദീന്‍, എസ്.ടി.യു ജില്ലാ ഭാരവാഹികളായ സക്കീര്‍ ഇളമാക്കല്‍, എം.എ ഷിഹാബ് തുടങ്ങിയവര്‍ പങ്കെടുത്തു.


Follow us on :

More in Related News