Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Apr 2024 20:54 IST
Share News :
ചാവക്കാട്:ബ്ലാങ്ങാട് ബീച്ചിൽ രാവിലെ സമയങ്ങളിൽ പ്ലാസ്റ്റിക്ക് കവറുകളും,മറ്റ് പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങളും വ്യാപകമായി കത്തിക്കുന്നത് മൂലം ജനങ്ങൾക്ക്
വലിയ പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും,ഇത് നിർത്തലാക്കാനും
അതി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഈ വിഷയത്തിൽ
ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും ചാവക്കാട് നഗരസഭ അധികാരികൾ മുന്നോട്ട് വരണമെന്ന് പൗരാവകാശ വേദി ആവശ്യപ്പെട്ടു.ടൂറിസ്റ്റുകളടക്കം നിരവധി പേർ ദിനംപ്രതി എത്തിചേരുന്ന ബീച്ചിൽ നിന്നും ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക്കുകൾ ശേഖരിച്ച് സംസ്‌കരണ കേന്ദ്രത്തിലെത്തിക്കാൻ നഗരസഭ ചുമതലപെടുത്തിയ നിരവധി ജോലിക്കാർ ഇവിടെ ജോലി ചെയ്യുന്നുണ്ടെങ്കിലും പലരും പ്ലാസ്റ്റിക്കുകൾ കൂട്ടിയിട്ട് കത്തിക്കുകയാണ് ചെയ്യുന്നത്.ശുദ്ധവായുവും,നല്ല അന്തരീക്ഷവും പ്രതീക്ഷിച്ച്
വ്യായാമത്തിനും മറ്റും നിരവധി പേരാണ് പ്രഭാതത്തിൽ ഇവിടെയെത്തി ചേരുന്നത്.പ്ലാസ്റ്റിക്കുകൾ കത്തിക്കുന്നത് മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം തടയാൻ നഗരസഭാ ഹെൽത്ത് വിഭാഗവും,ഹരിതകർമ്മ സേനയും രാവിലെ സമയങ്ങളിൽ പരിശോധനകൾ കർശനമാക്കണമെന്നും,ഹെൽത്ത് സ്ക്വാഡിൻ്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ട് പൗരാവകാശ വേദി പ്രസിഡന്റ് നൗഷാദ് തെക്കുംപുറം ചാവക്കാട് നഗരസഭ സെക്രട്ടറിക്ക് പരാതി നൽകി.
Follow us on :
Tags:
More in Related News
Please select your location.