Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Apr 2024 16:58 IST
Share News :
<iframe width="1280" height="720" src="https://www.youtube.com/embed/eed7G5UAib4" title="വൈക്കം മുണ്ടാറിലെ പോളിങ് ബൂത്തില്‍ തിരഞ്ഞെടുപ്പ് സാമഗ്രികളുമായി ഉദ്യോഗസ്ഥരെത്തിയത് ഹൗസ് ബോട്ടില്‍." frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share" referrerpolicy="strict-origin-when-cross-origin" allowfullscreen></iframe>
വൈക്കം: നാല് വശവും വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന വൈക്കം മുണ്ടാറിലെ പോളിങ് ബൂത്തില്‍ കരിയാര്‍ കടന്ന് വോട്ടിങ് മെഷീനടക്കമുള്ള തിരഞ്ഞെടുപ്പ് സാമഗ്രികളുമായി ഇത്തവണ ഉദ്യോഗസ്ഥരെത്തിയത് ഹൗസ് ബോട്ടില്‍. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.45 ഓടെ തലയോലപ്പറമ്പ് കോരിക്കലിലെ മനയ്ക്കച്ചിറ തോണിക്കടവിൽ നിന്നും ഉദ്യോഗസ്ഥര്‍ അഞ്ചു മിനിട്ട് ഹൗസ് ബോട്ടില്‍ സഞ്ചരിച്ച് മറുകരയായ പാറേല്‍ കോളനിയ്ക്ക് സമീപം ഇറങ്ങി കാല്‍നടയായി 200 മീറ്റര്‍ ദൂരത്തിലുള്ള ബൂത്തിലെത്തയത്. മുന്‍കാലങ്ങളില്‍ വള്ളങ്ങളിലായിരുന്നു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പോളിങ് സാമഗ്രികളുമായി വോട്ടെടുപ്പിനായി കരിയാറിലൂടെ മുണ്ടാറില്‍ വന്നുപോയിരുന്നത്. വെള്ളിയാഴ്ച നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ വൈക്കം നിയോജക മണ്ഡലത്തിലെ കല്ലറ പഞ്ചായത്ത് ഒന്നാം വാര്‍ഡായ മുണ്ടാറിലെ 48-ാം നമ്പര്‍ അങ്കണവാടിയില്‍ പ്രവര്‍ത്തിക്കുന്ന 137-ാം നമ്പര്‍ ബൂത്തിലേക്കുള്ള പോളിങ് സാമഗ്രികളുമായാണ് ഉദ്യോഗസ്ഥര്‍ ഹൗസ് ബോട്ടില്‍ കരിയാര്‍ കടന്നെത്തിയത്. പ്രിസൈഡിങ് ഓഫീസര്‍ മെല്ബിന് ജോര്‍ജ്. ഉദ്യോഗസ്ഥരായ ജിഷ ടി.ജോര്‍ജ്, ബ്ലസി എസ്.മരിയ, അനീഷ് ജോര്‍ജ് എന്നിവരും സുരക്ഷാ ഉദ്യോഗസ്ഥനായ എസ്.സി.പി.ഒ. ടി.എസ്. ശ്രീജിത്ത്, എന്‍.എസ്.എസ്. വോളന്റിയര്‍ അര്‍ച്ചന ജി.നായര്‍ എന്നിവരുമാണ് ഇവിടെ ഡ്യൂട്ടിയിലുള്ളത്. പോളിംങ് ഉദ്യോഗസ്ഥരെല്ലാം തന്നെ ആദ്യമായാണ് ഇവിടെ തിരഞ്ഞെടുപ്പ് ജോലിക്കെത്തുന്നത്. 968 വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 491 പുരുഷന്മാരും 477 സ്ത്രീകളും. പോളിങ് അവസാനിച്ചു കഴിഞ്ഞാലും രേഖപ്പെടുത്തിയ രാജാധികാരവുമായി ഉദ്യോഗസ്ഥര്‍ തിരികെ പോരുന്നതും ഹൗസ് ബോട്ടില്‍ തന്നെ. വാഹനം എത്താത്തതുമൂലം ഹൗസ് ബോട്ടില്‍ പുഴ കടന്ന് പോളിങ് ബൂത്തില്‍ വോട്ടെട്ടുപ്പ് നടത്താന്‍ ഉദ്യോഗസ്ഥരെത്തുന്ന വൈക്കം മണ്ഡലത്തിലെ ഏക ബൂത്താണ് മുണ്ടാറിലേത്.
Follow us on :
Tags:
More in Related News
Please select your location.