Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുസിരിസ് ഫെസ്റ്റ് 2024 തുടങ്ങി

18 May 2024 10:34 IST

Anvar Kaitharam

Share News :

മുസിരിസ് ഫെസ്റ്റ് 2024 തുടങ്ങി


പറവൂർ: മൂത്തകുന്നം മുസിരിസ് ഫെസ്റ്റ് 2024 പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കമലാ സദാനന്ദൻ ഉദ്ഘാടനം ചെയ്തു. വടക്കേക്കര പഞ്ചായത്ത് പ്രസിഡൻ്റ് രശ്മി അനിൽകുമാർ അധ്യക്ഷയായി.ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ കെ പി വിശ്വനാഥൻ,

മാല്യങ്കര എസ്എൻഎം കോളേജ് പ്രിൻസിപ്പൽ ഡോ.ടി എച്ച് ജിത എന്നിവർ മുഖ്യാതിഥികളായി. ജില്ലാ പഞ്ചായത്തംഗം എ എസ് അനിൽകുമാർ, ടി ആർ ബോസ്, വടക്കേക്കര പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി എസ് സന്തോഷ്, ബ്ലോക്ക് പഞ്ചായത്തംഗം ബാബു തമ്പുരാട്ടി, പഞ്ചായത്തംഗം ലൈജു ജോസഫ് എന്നിവർ സംസാരിച്ചു.തിരുവാതിര, കൈകൊട്ടിക്കളി, സിനിമാ സംഗീത സംവിധായകൻ ഷിബു പുലർകാഴ്ചയുടെ നാടൻപാട്ട് എന്നിവ നടന്നു.ശനി വൈകിട്ട് അഞ്ചിന് നടക്കുന്ന സെമിനാർ മുൻ മന്ത്രി എസ് ശർമ ഉദ്ഘാടനം ചെയ്യും. ഫ്ലാഷ് മോബ്, യോഗ ഡാൻസ്, തിരുവാതിര, നൃത്തസന്ധ്യ, കരോക്കെ ഗാനമേള എന്നിവ നടക്കും.

Follow us on :

Tags:

More in Related News