Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 May 2024 18:33 IST
Share News :
പിതാവ് മരിച്ചതറിഞ്ഞ് മകൻ കുഴഞ്ഞ് വീണ് മരിച്ചു
പറവൂർ: പിതാവ് മരിച്ചതറിഞ്ഞ് മകൻ കുഴഞ്ഞ് വീണ് മരിച്ചു. മൂത്തകുന്നം മുള്ളംപറമ്പിൽ എം യു ശ്രീധരനെ (ചിന്നൻ - 72) വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. വിവരം അറിഞ്ഞതിനെ തുടർന്ന് മത്സ്യത്തൊഴിലാളിയായ മകൻ എം എസ് പ്രതീഷ് (43) തൊഴിൽ സ്ഥലത്ത് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. ശ്രീധരനും മത്സ്യത്തൊഴിലാളിയാണ്. ഭാര്യ: ലളിത.
മറ്റു മക്കൾ: അഭിലാഷ് (ഗൾഫ്), ജിജീഷ് (സിവിൽ പൊലീസ് ഓഫിസർ, മതിലകം). സുമിത്രയാണ് പ്രതീഷിൻ്റെ ഭാര്യ: മകൻ: ഹരികൃഷ്ണൻ (ഏഴാം ക്ലാസ് വിദ്യാർഥി).
Follow us on :
Tags:
More in Related News
Please select your location.