Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊച്ചിയിലെ റെക്കോഡ് നൃത്തം: സ്റ്റേഡിയം വിട്ടു നൽകിയതും വഴിവിട്ട്. രേഖകൾ പുറത്ത് വിജിലൻസിൽ പരാതി

04 Jan 2025 10:37 IST

Enlight News Desk

Share News :

  • 2025 ഏപ്രിൽ വരെ സ്റ്റേഡിയം ബ്ലാസ്റ്റേഴ്സിന് മാത്രമായി നൽകിയിരിക്കുകയായിരുന്നതിനാൽ സ്റ്റേഡിയം വിട്ടുനൽകാനാവില്ല 
  • ഫിഫ നിലവാരത്തിൽ സ്റ്റേഡിയം നിലനിർത്തേണ്ടതിനാൽ നൃത്തപരിപാടിക്ക് നൽകാനാകില്ല

കൊച്ചി: 

മൃദം​ഗവിഷൻ സംഘടിപ്പിച്ച ഗിന്നസ് റെക്കോഡ് നൃത്ത പരിപാടിക്കിക്കായി കലൂര്‍ ജവഹർലാൽ നെഹ്രു സ്‌റ്റേഡിയം അനുവിദച്ചതിലും അഴിമതി ആരോപണം. അനുമതി നൽകുന്നതിനായി ഉന്നതരുടെ ഇടപെടലുണ്ടായെന്ന് റിപ്പോർട്ടുകൾ. അനുമതി നൽകിയത് സംബന്ധിച്ച രേഖകൾ വിവിധ മാധ്യമങ്ങൾ പുറത്തു വിട്ടു. സംഭവത്തിൽ നൃത്ത പരിപാടിക്കെതിരെ വിജിലൻസിലും പരാതി നൽകിയിട്ടുണ്ട്.


നൃത്തപരിപാടിക്കായി സ്റ്റേഡിയം വിട്ടുനൽകാനാകില്ലെന്ന് സ്റ്റേഡിയം അധികൃതർ ആദ്യം റിപ്പോർട്ട് നൽകിയിരുന്നത്. എന്നാൽ ഈ തീരുമാനം അട്ടിമറിച്ചാണ് പിന്നീട് സ്റ്റേഡിയം മൃദം​ഗവിഷന് വിട്ടുനൽകുന്നത്. കായിക ഇതര ആവശ്യത്തിന് സ്റ്റേഡിയം വിട്ടു നൽകിയത് വഴിവിട്ട നീക്കത്തിലൂടെയാണെന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്. കൊച്ചി സ്വദേശിയായ ചെഷയര്‍ ടാര്‍സന്‍ ആണ് ഇത് സംമ്പന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നൽകിയത്.


2024 ഓ​ഗസ്റ്റിലാണ് പരിപാടിക്കായി സ്റ്റേഡിയം അനമുതിക്കായി മൃദം​ഗവിഷൻ അപേക്ഷ സമർപ്പിച്ചത്. ജി.സി.ഡി.എ ചെയര്‍മാന്‍ ചന്ദ്രന്‍പിള്ളയ്ക്കായിരുന്നു അപേക്ഷ സമര്‍പ്പിച്ചത്. തുടർന്ന്, ഒരു മാസത്തിന് ശേഷം ഈ അപേക്ഷ എസ്റ്റേറ്റ് വിഭാ​ഗത്തിന് കൈമാറി.


2025 ഏപ്രിൽ വരെ സ്റ്റേഡിയം ബ്ലാസ്റ്റേഴ്സിന് മാത്രമായി നൽകിയിരിക്കുകയായിരുന്നതിനാൽ സ്റ്റേഡിയം വിട്ടുനൽകാനാവില്ല എന്നായിരുന്നു എസ്റ്റേറ്റ് വിഭാ​ഗത്തിൻ്റെ തീരുമാനം. ഫുട്ബോളിന് വേണ്ടി മാത്രം നൽകിയിരിക്കുകയാണ് സ്റ്റേഡിയം. ഈ അപേക്ഷ പരി​ഗണിക്കാനാവില്ല. അന്താരാഷ്ട്ര നിലവാരത്തില്‍ സജ്ജീകരിച്ചിരിക്കുന്ന ടർഫ് സ്റ്റേഡിയത്തിലുണ്ട്. മറ്റ് പരിപാടികൾ നടത്തുന്നത് ടർഫിനെ ബാധിച്ചേക്കുമെന്നും എസ്റ്റേറ്റ് വിഭാ​ഗം കണ്ടെത്തിയതായി ജി.സി.ഡി.എ. രേഖകളിൽ ഉണ്ട്.

ഫിഫ നിലവാരത്തിൽ സ്റ്റേഡിയം നിലനിർത്തേണ്ടതിനാൽ നൃത്തപരിപാടിക്ക് നൽകാനാകില്ലെന്നായിരുന്നു ഫയലിൽ മറുപടി നൽകിയത്. ഇത് മറികടന്ന് ചെയർമാൻ്റെ ആവശ്യപ്രകാരം സ്റ്റേഡിയം അനുവദിച്ചതെന്ന് രേഖകളിൽ വ്യക്തമാണ്. ജനപ്രതിനിധികളടങ്ങുന്ന ജനറൽ കൗൺസിലാണ് സ്റ്റേഡിയം വിട്ട് നൽകുന്നതിന് അംഗീകാരം നൽകേണ്ടത്. എന്നാൽ ഇത് മറികടന്ന് ചെയർമാൻ കെ ചന്ദ്രൻപിള്ള വഴിവിട്ട് അനുമതി നൽകുകയായിരുന്നു. വാടക നിശ്ചയിച്ചതും ചെയർമാൻ കെ ചന്ദ്രൻപിള്ളയാണ്. ഇതിൽ സാമ്പത്തിക അഴിമതിയുണ്ടെന്നാണ് പരാതി. 

Follow us on :

More in Related News