Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാണികൾക്ക് വേറിട്ട അനുഭവം സമ്മാനിച്ച് തായ് നൃത്തം

22 May 2024 07:47 IST

Prasanth parappuram

Share News :

അങ്കമാലി: കാലടിയിൽ നടക്കുന്ന അന്തർദേശീയ ശ്രീ ശങ്കര നൃത്ത സംഗീതോത്സവ വേദിയിൽ നടന്ന തായ്‌ലാൻഡിന്റെ തനത് നൃത്ത രൂപം കാണികൾക്ക് പൂത്തൻ അനുഭവമായി. ബാൾ എക്കാലക്ക് എൻ ജിയോൺ ആണ് നൃത്തം അവതരിപ്പിച്ചത്. ഗുരുവന്ദനം, ഖോൻ, വിഷ്ണു അവതാര നൃത്തം, നോറ എന്നിവയാണ് നൃത്ത രൂപത്തിലൂടെ വേദിയിൽ എത്തിയത്. തായ്‌ലാൻഡിലെ തനത് നൃത്തരുപങ്ങളാണ് ഇവ. നൂറ് വർഷങ്ങൾക്ക് മുമ്പുള്ള ഈ കലാരൂപത്തിൽ നൃത്തം, അഭിനയം, സംഗീതം, കവിത, ആത്മീയ അംശങ്ങൾ എന്നിവ മനോഹരമായി കൂട്ടിയിണക്കിയിരിക്കുന്നു. ഇന്ത്യയുടെയും തായ്‌ലൻഡിലെയും സാഹിത്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു തയ്യാറാക്കിയിട്ടുള്ള നൃത്തരുപമാണിത്. കാലടി നാസ് ഓഡിറ്റോറിയത്തിൽ നിറഞ്ഞ് കവിഞ്ഞ പ്രേക്ഷകർക്ക് മുൻപിലാണ് ഒരു മണിക്കൂന്ന ദൈർഘ്യമൂണ്ടായിരുന്ന നൃത്തരൂപം എക്കാലക്ക് അവതരിപ്പിച്ചത്.


പ്രശസ്ത നർത്തകി ഡോ.മിനി പ്രമോദിന്റെന്റെ മോഹിനിയാട്ടവും, കൾച്ചറൽ അംബാസഡർ നിരഞ്ജന മേനോന്റെ ഭരതനാട്യവും, സീനിയർ അദ്ധ്യാപിക വൈഷ്ണവി സുകുമാരന്റെ കുച്ചുപ്പുടിയും അരങ്ങേറി. 24 ന് ഫെസ്റ്റിവൽ സമാപിക്കും.





Follow us on :

More in Related News