Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jul 2024 16:29 IST
Share News :
വൈക്കം: തണ്ണീമുക്കം ബണ്ട് റോഡിലെ കുഴികള്‍ മൂലം ഇരുചക്ര വാഹനങ്ങളിലും മറ്റ് വാഹനങ്ങളിലും സഞ്ചരിക്കുന്നവര്‍ക്കും, കാല്‍നട യാത്രക്കാര്‍ക്കും ഒരെപോലെ ദുരിതവും വളരെയധികം യാത്രാക്ലേശവും സൃഷ്ട്ടിക്കുന്നു. പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. ആര്‍ ഷൈലകുമാറിന്‍റെ നേതൃത്വത്തില്‍ ചേര്‍ത്തല പി ഡബ്ലു ഡി റോഡ് വിഭാഗം അസി.എഞ്ചിനിയറുമായി അടിയന്തിര ചര്‍ച്ച നടത്തി. വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിന്‍സി ജോസഫ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. കെ മണിലാല്‍, മെമ്പര്‍മാരായ മറിയകുട്ടി, ബിന്ദു, സ്വപ്ന രാജന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കാലാവസ്ഥ അനുകൂലമായാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ റോഡ് സഞ്ചാരയോഗ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് അസി.എഞ്ചിനിയര്‍ ഉറപ്പ് നല്‍കിയതായി ഭരണ സമിതി അംഗങ്ങൾ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.