Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Feb 2025 19:41 IST
Share News :
തലയോലപ്പറമ്പ്: പൊതി ഗ്രാമത്തിന്റെ അക്ഷരമുത്തശിമാരായി നിലകൊള്ളുന്ന ഹോളി ഫാമിലി എൽപിസ്കൂളിന്റെ ശതാബ്ദിയും യുപിസ്കൂളിന്റെ നവതിയും നിറവ് എന്ന പേരിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു.ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. ചടങ്ങിന് മുന്നോടിയായി മേഴ്സി ആശുപത്രി ജംഗ്ഷനിൽ നിന്ന് ആഘോഷ നഗറിലേക്ക് നടത്തിയ വിളംബര ഘോഷയാത്ര വർണാഭമായി. ലിറ്റിൽ ഫ്ലവർ യുപിസ്കൂൾ ജൂബിലി ഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനം സി.കെ.ആശ എം എൽ എ ഉദ്ഘാടനം ചെയ്തു. വിജയപുരം രൂപത കോർപറേറ്റ് മാനേജർ ഫാ.ആന്റണി പാട്ടപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. വിവിധ പ്രൊജക്ടുകളുടെ ഉദ്ഘാടനം മോൻസ് ജോസഫ് എം എൽ എ നിർവഹിച്ചു. ഹോളി ഫാമിലി സ്കൂൾ ഹെഡ്മിസ്ട്രസ് മിനി മാത്യൂസ് സ്കൂളിന്റെ നാൾവഴി ചരിത്രം അവതരിപ്പിച്ചു.സ്കൂളിലെ പൂർവ്വ വിദ്യാർഥിയും യുപിസ്കൂൾ മുൻ ഹെഡ് മാസ്റ്ററുമായിരുന്ന പി.ടി.തോമസിനെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ടി.എസ്. ശരത്, ബ്ലോക്ക് പഞ്ചായത്ത് അംഗം തങ്കമ്മവർഗീസ്, പഞ്ചായത്ത് അംഗങ്ങളായ അഞ്ജു ഉണ്ണികൃഷ്ണൻ, വിജയമ്മ ബാബു, ലിറ്റിൽ ഫ്ലവർ സ്കൂൾ ഹെഡ് മിസ്ട്രസ് മിനിമോൾ തോമസ്, സ്കൂൾ മാനേജർ ഫാദർ. ഡെന്നീസ് കണ്ണമാലിൽ, പിടിഎ.പ്രസിഡന്റ് മാരായ മാത്യൂസ് ദേവസ്യ, എം.കെ. അഭിലാഷ്,ജനറൽ കൺവീനർ പ്രഫ ജോർജ് മാത്യു മുരിക്കൻ, രാജൻപൊതി,ജോയി അരയത്തേൽ, ജോൺ വി. ജോസഫ്, ആർട്ട്സൺ, മജു, പീറ്റർ തറപ്പേൽ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ ആഘോഷത്തിന് മാറ്റ് കൂട്ടി. പൂർവ്വ വിദ്യാർഥികളും അധ്യാപകരും പ്രദേശവാസികളും അടക്കം നൂറ് കണക്കിന് പേർ ചടങ്ങിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.