Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വന്യജീവികളുടെ ആക്രമണം രൂക്ഷം; ഇടുക്കിയിലെ കർഷകർ നട്ടം തിരിയുന്നു

10 Oct 2024 13:33 IST

ജേർണലിസ്റ്റ്

Share News :

ഇടുക്കി: വന്യജീവികളുടെ ആക്രമണം രൂക്ഷമായതോടെ ഇടുക്കിയിലെ കർഷകർ നട്ടം തിരിയുന്നു.കടുത്ത വേനലിലും കാലവർഷത്തിലും ഉണ്ടായ കൃഷിനാശത്തെ അതിജീവിക്കാൻ ശ്രമിക്കുന്നതിനിടെ ശുദ്രജീവി ആക്രമണം ഉണ്ടായതോടെ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് ഏലം കർഷകർ. ഏലക്കാടുകളിൽ എത്തുന്ന മുള്ളൻപന്നി ഏലച്ചെടികൾ കടിച്ചു മുറിക്കുന്നുണ്ട്. കാട്ടുപന്നിയും, കുരങ്ങും കൃഷി നശിപ്പിക്കുന്നുണ്ട്. തെങ്ങിൽ നിന്നും വീണു കിടക്കുന്ന തേങ്ങ പോലും കാട്ടുപന്നി ആക്രമണത്തെ തുടർന്ന് ലഭിക്കുന്നില്ലെന്ന് കർഷകർ പറയുന്നു. തേങ്ങ കാട്ടുപന്നി തേറ്റകൊണ്ട് കുത്തിപ്പൊട്ടിക്കുകയാണ്. കാലവർഷ കെടുതിക്ക് പിന്നാലെ ഒരു വിധം അതിജീവിക്കാൻ പരിശ്രമം നടത്തുന്ന ഏലം കർഷകർക്ക് വന്യമൃഗങ്ങൾക്ക് പിന്നാലെയുള്ള ഒച്ച് ശല്യം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇവയെ കൂടാതെയാണ് കൂട്ടമായെത്തുന്ന തത്തകളുടെ ശല്യം. നൂറുകണക്കിന് വരുന്ന തത്തകളാണ് കൃഷിയിടത്തിൽ പറന്നിറങ്ങി നാശം വിതച്ച് മടങ്ങുന്നത്. ഭയപ്പെടുത്തി ഓടിക്കുന്നതിനായി സിൽവർ പേപ്പർ കെട്ടിയിടാറുണ്ടെങ്കിലും വലിയ ഗുണകരമൊന്നുമാകാറില്ല.

Follow us on :

More in Related News