Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രസിദ്ധമായ മൂന്നുമുറി അമ്പുതിരുനാളാഘോങ്ങള്‍ക്ക് 25ന് തുടക്കമാകും

23 Jan 2025 09:12 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


കൊടകര: മൂന്നുമുറി സെന്‍ര് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തില്‍ വിശുദ്ധ സെബാസ്റ്റ്യാനോസിന്റെ അമ്പു തിരുനാള്‍ ഈ മാസം 25, 26, 27 തിയതികളിലായി ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു . 

 25 ന്  വൈകുന്നേരം 5.30ന് ഫാ.ജോസ് മുണ്ടാടന്റെ കാര്‍മികത്വത്തില്‍ ലദീഞ്ഞ്, പ്രസുദേന്തിവാഴ്ച, രൂപം എഴുന്നള്ളിച്ചു വെക്കല്‍, വി.കുര്‍ബാന, നൊവേന, ഏവിന് ദീപാലങ്കാരംസ്വിച്ച്ഓണ്‍ , 26 ന് രാവിലെ 6.30ന് വി. കുര്‍ബാനക്കു ശേഷം മെഗാബാന്റ് തുടര്‍ന്ന് 27 കുടുംബയൂനിറ്റുകളിലേക്ക് അമ്പെഴുന്നള്ളിപ്പ് , രാത്രി 12ന് 27 യൂനിറ്റുകളില്‍ നിന്നുള്ള പ്രദക്ഷിണങ്ങള്‍ ഒരുമിച്ച് ചേര്‍ന്ന് പള്ളിയില്‍ സമാപിക്കും. 27 ന് രാവിലെ 6.30ന് വി.കുര്‍ബാന, 10ന് ഫാ.വിന്‍കുരിശുതറയുടെ മുഖ്യകാര്‍മികത്വത്തില്‍ തിരുനാള്‍ പാട്ടുകുര്‍ബാന, ഫാ.നവീന്‍ ഊക്കന്‍ സന്ദേശം നല്‍കും. ഉച്ചകഴിഞ്ഞ് 2.30ന് വി.കുര്‍ബാന തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം ,രാത്രി ഏഴിന് പ്രദക്ഷിണം സമാപനം ,തിരുശേഷിപ്പ് വന്ദനം, ബാന്റ് സംഗമം എന്നിവയുണ്ടാകും. തിരുനാളിനോടനുബന്ധിച്ച് വിവിധയിടങ്ങളിലായി ആറ് ബഹുനില പന്തലുകള്‍ ഉയര്‍ത്തും. പത്ര സമ്മേളനത്തില്‍ വികാരി ഫാ.ജോര്‍ജ് വേഴപ്പറമ്പില്‍ , അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് തൊഴുത്തിക്കല്‍, ജനറല്‍ കണ്‍വീനര്‍ സണ്ണി ചിരിയ കണ്ടത്ത്, കൈക്കാരന്‍ ബിജു തെക്കന്‍, മീഡിയ കണ്‍വീനര്‍ ജസ്റ്റിന്‍ മങ്കുഴി എന്നിവര്‍ പങ്കെടുത്തു

Follow us on :

More in Related News