Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jan 2025 13:09 IST
Share News :
കുന്ദമംഗലം. മിനി സിവിൽ സ്റ്റേഷൻ പാർക്കിംഗ് പ്ലാസയിൽ പൊതുജനാരോഗ്യത്തിന് ഭീക്ഷണിയായി കൂട്ടിയിട്ട മാലിന്യങ്ങൾ ഉടനടി നീക്കം ചെയ്യണമെന്നാവശ്യപ്പെ ട്ട്ബിജെപി കുന്ദമംഗലം മണ്ഡലം കമ്മറ്റി കുന്ദമംഗലം ഗ്രാമപഞ്ചാ യത്ത് ഓഫിസിലേക്ക് മാർച്ച് നടത്തി. അങ്ങാടിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാർ സ്ഥലമില്ലാതെ പൊറുതിമുട്ടുമ്പോൾ 42 ലക്ഷത്തിലേറെ രൂപ ചിലവഴിച്ച് നിർമ്മിച്ച ആധുനിക രൂപത്തിലുള്ള പാർക്കിംഗ് പ്ലാസയിൽ പഞ്ചായത്തിലേയും പരിസരത്തേയും, കടകളിൽ നിന്നും, വീടുകളിൽ നിന്നും ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മ സേനാ അംഗങ്ങൾ ശേഖരിക്കുന്ന ലോഡ് കണക്കിന് ഭക്ഷണ അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വിവിധ ഓഫീസുകളിലേക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ആളുകൾ കടന്നു പോകുന്ന പൊതുവഴിയുടെ സമീപം അലക്ഷ്യമായി കൂട്ടിയിടുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടവരുത്തുമെന്നു, പത്ത് ദിവസത്തിനകം മാലിന്യം പൂർണ്ണമായി മാറ്റി പാർക്കിംഗിന് സൗകര്യമൊരുക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു, ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ പി പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു മഡലം പ്രസിഡണ്ട് സുധീർ കുന്ദമംഗലം അധ്യക്ഷനായി. വി കെ വിജു . ടി പി സുരേഷ്, ടി ചക്രായുധൻ, കെ.സി രാജൻ, പ്രവീൺ പടനിലം, ലിബിന, സനൂപ്, വി.മുരളീധരൻ,ഒ സുഭദ്രൻ, പ്രസംഗിച്ചു.
Follow us on :
More in Related News
Please select your location.