Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട് എൻ ഐ ടി യിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു

22 Jun 2024 13:41 IST

- Koya kunnamangalam

Share News :

കുന്ദമംഗലം :നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റിലെ (എൻഐടിസി) സെൻ്റർ ഫോർ യോഗ ആൻഡ് ഹോളിസ്റ്റിക് വെൽനെസ് (സിവൈഎച്ച്ഡബ്ല്യു) അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. എൻഐടിസി ഡയറക്ടർ പ്രൊഫ.പ്രസാദ് കൃഷ്ണ ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് പതഞ്ജലി യോഗ റിസർച്ച് സെൻ്റർ ഡയറക്ടർ ആചാര്യ പി.ഉണ്ണിരാമൻ യോഗാസനങ്ങൾ പ്രദർശിപ്പിക്കുകയും മാർഗ നിർദ്ദേശം നൽകുകയും ചെയ്തു.


എം എ എൻ ഐ ടി ഭോപ്പാൽ ഡയറക്ടർ ഡോ. കരുണേഷ് കുമാർ ശുക്ല, കോഴിക്കോട് എൻ ഐ ടി യിലെ അധ്യാപകർ, അനധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരും യോഗ ദിനാചരണത്തിൽ പങ്കു ചേർന്നു. മികച്ച യോഗാ പ്രകടനങ്ങൾക്കുള്ള സമ്മാനങ്ങളും മെഗാ ബോയ്‌സ് ഹോസ്റ്റലിലുള്ള യോഗ ഹാളിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്തു.


പ്രധാന പരിപാടിക്ക് പുറമേ, എൻ ഐ ടി സി സമൂഹത്തിലെ അംഗങ്ങൾക്കായി മൂന്ന് ദിവസത്തെ സൗജന്യ യോഗ-ധ്യാന പരിശീലനവും സംഘടിപ്പിച്ചു. സെൻ്റർ ഫോർ വിമൻസ് വെൽഫെയർ ആൻഡ് സോഷ്യൽ എംപവർമെൻ്റ് (CWSE), സി വൈ എച് ഡബ്ള്യ എന്നിവ ചേർന്ന് നടത്തിയ പരിപാടിയിൽ പ്രൊഫ. പ്രസാദ് കൃഷ്ണയും അദ്ദേഹത്തിന്റെ പത്നി രഞ്ജിനി പ്രസാദും മെഡിറ്റേഷൻ സെഷനുകൾക്ക് നേതൃത്വം നൽകി. യോഗ സെഷനുകൾ ആചാര്യ ഉണ്ണിരാമൻ നയിച്ചു.


പി എൻ എൻ എം ആയുർവേദ മെഡിക്കൽ കോളേജ് പ്രൊഫ. ഡോ. സ്മിത എ.വി. നടത്തിയ "യോഗയിലൂടെ സ്ത്രീകളെ ശാക്തീകരിക്കുന്നു: പരിശീലനത്തിനുള്ള തത്വങ്ങൾ" എന്ന പേരിൽ ഒരു പ്രത്യേക സെഷനും നടത്തി. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും ലക്ഷ്യമിട്ടുള്ള ഈ സെഷനിൽ, എൻ ഐ ടി സി അധ്യാപകർ, അനധ്യാപകർ, മാറ്റ് ജീവനക്കാർ, വിദ്യാർത്ഥികൾ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News