Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Oct 2024 21:16 IST
Share News :
കൊടകര: കേരളത്തിലെ 51 സാമുദായിക സംഘടനകളുടെ ഐക്യത്തില്‍ രൂപീകരിച്ച സംവരണ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നവംബര്‍ 3ന് തൃശ്ശൂരില്‍ നടക്കുന്ന സാമൂഹ്യ നീതി സംഗമത്തിന്റെ ഭാഗമായി ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 1 വരെ ജില്ലയില്‍ സംഘടിപ്പിച്ച ആശയ പ്രചരണ വാഹന ജാഥക്ക് കൊടകരയില്‍ കെ പി എം എസിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്കി.ജാഥ ക്യാപ്റ്റനായ കെ പി എം എസ് സംസ്ഥാന ഖജാന്‍ജി സി എ ശിവനെ കെ പി എം എസ് കൊടകര ഏരിയ യൂണിയന് സെക്രട്ടറി കെ യുടെ രതീപ് പ്രസിഡന്റ് പി എസ് സതീഷ് എന്നിവര്‍ ചേര്‍ന്ന് പൊന്നാട അണിയിച്ചു.വിവിധ ശാഖ ഭാരവാഹികള്‍ മാലയണിയിച്ചു സ്വീകരിച്ചു.
സി എ ശിവന്, ജില്ല സെക്രട്ടറി ഇ കെ മോഹന്‍ദാസ്,സാമൂഹ്യ നീതി സംഗമത്തിന്റെ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ മണികണ്ഠന് കാട്ടാമ്പളളി,സി.അനീഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ യു രതീപ് നന്ദി പറഞ്ഞു
Follow us on :
Tags:
More in Related News
Please select your location.