Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പനയത്തിൽ കയ്യേറ്റിചാലിൽ അംഗണവാടി പ്രവേശനോത്സവം ആഘോഷമാക്കി

03 Jun 2025 11:55 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : പരപ്പനങ്ങാടി മുൻസിപ്പാലിറ്റിയിലെ പതിമൂന്നാം ഡിവിഷൻ പനയത്തിൽ കയ്യേറ്റിചാലിൽ അംഗണവാടി പ്രവേശനോത്സവം മുൻ വാർഡ് കൗൺസിലർ നൗഫൽ ഇല്ലിയൻ ഉദ്ഘാടനം ചെയ്തു. പൊതുപ്രവർത്തകരായ ഫൈസൽ കൊച്ചു, അലി അക്ബർ  എന്നിവർ ചേർന്ന് കുഞ്ഞുമക്കൾക്ക് സ്നേഹ സമ്മാനങ്ങൾ നൽകി. അലി അക്ബർ അധ്യക്ഷത വഹിച്ച ചടങ്ങിൽ  ഫൈസൽ കൊച്ചു, സൈതലവി തുടിശ്ശേരി, നസിയ ടീച്ചർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. സൈഫു ടീച്ചർ സ്വാഗതവും, ഹരിദാസൻ നന്ദിയും അറിയിച്ചു.

Follow us on :

More in Related News