Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തെരഞ്ഞടുപ്പ്പ്രചരണ കുടുoബ സംഗമത്തിൽ.

22 Apr 2024 19:54 IST

UNNICHEKKU .M

Share News :




മുക്കം: പ്രളയകാലത്തും കൊവിഡ് കാലത്തും ജനപ്രതിനിധി എന്നതിനപ്പുറം വയനാട് മണ്ഡലത്തിന് കരുതലായി നിന്ന രാഹുൽ ഗാന്ധിയെ തെരഞ്ഞെടുപ്പിൽ ചേർത്തു നിർത്തണമെന്ന് മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എം.പി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം മുരിങ്ങംപുറായിൽ സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. രാജ്യത്തിൻ്റെ ഭാഗദേയം നിർണയിക്കുന്ന തെരഞ്ഞെടുപ്പിൽ മതേതര, ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്ന സഖ്യമായിരിക്കണം അധികാരത്തിൽ വരേണ്ടത്. വിദ്വേഷത്തിനും ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനും നേതൃത്വം നൽകുന്ന ബി.ജെ.പിയെ താഴെയിറക്കാനുള്ള അവസരമാണ് തെരഞ്ഞെടുപ്പിൽ കൈവന്നിരിക്കുന്നതെന്നും അവർ പറഞ്ഞു. യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ കെ. കോയ അധ്യക്ഷനായി. മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം പി.വി മനാഫ് അരീക്കോട് മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി വർക്കിങ് ചെയർമാൻ സി.പി ചെറിയ മുഹമ്മദ്, ദളിത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് ഇ.പി ബാബു, മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി പി.ജി മുഹമ്മദ്, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സമാൻ ചാലൂളി, എ.കെ സാദിഖ്, യൂത്ത് ലീഗ് മണ്ഡലം ട്രഷറർ നിസാം കാരശേരി, മഹിള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് റിൻസി ജോൺസൺ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുനിതാ രാജൻ, വനിതാ ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി അമീന ബാനു, സാദിഖ് കുറ്റിപ്പറമ്പ്, എ.പി മുഹമ്മദ്, കൃഷ്ണൻ കളരിക്കണ്ടി, തലാപ്പിൽ അബൂബക്കർ, മജീദ് ഈന്തുംകണ്ടി, കെ.വി സിദ്ദീഖ്, സി.കെ നൗഫൽ, കെ. മുജിബ്, ഇ.പി ഗോപാലൻ, ബിജു പാറത്തോട്, ഇ.പി ഉണ്ണികൃഷ്ണൻ, പി.പി ശിഹാബ്, വി.ടി അസീഫ് പങ്കെടുത്തു.

ചിത്രം: യു.ഡി.എഫ് മുരിങ്ങംപുറായിൽ സംഘടിപ്പിച്ച കുടുംബ സംഗമം മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എം.പി ഉദ്ഘാടനം ചെയ്യുന്നു

Follow us on :

More in Related News