Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നവരാത്രിയെ വരവേറ്റ് പൂനിലാര്‍ക്കാവ് നടപ്പുരയില്‍ പഴക്കുലവിതാനം

10 Oct 2024 20:02 IST

ENLIGHT REPORTER KODAKARA

Share News :

നവരാത്രിയെ വരവേറ്റ് പൂനിലാര്‍ക്കാവ് നടപ്പുരയില്‍  പഴക്കുലവിതാനം



കൊടകര: നവരാത്രിക്കാലത്ത് പഴക്കുലകളാല്‍ നടപ്പുരയെ നയനമോഹനമാക്കി കൊടകര പൂനിലാര്‍ക്കാവ്. അറിവിന്റേയും ഐശ്വര്യത്തിന്‍രേയും ഉത്സവമായ നവരാത്രിക്കാലത്ത്് നിരവധി പഴക്കുലകളാല്‍ അലങ്കാരം നടത്തുന്ന കേരളത്തിലെ അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നാണ്്് കൊടകര പൂനിലാര്‍ക്കാവ്. പൂനിലാര്‍ക്കാവ് നടപ്പുരയില്‍ നവരാത്രിക്കാലത്തെ പഴക്കുലവിതാനം ഏറെ ശ്രദ്ധേയമാണ്. കണ്ണനും കദളിയും കര്‍പ്പൂരവള്ളിയും പൂവനും ചാരപ്പൂവനും നേന്ത്രനുമൊക്കെയായി നൂറുകണക്കിനു പഴക്കുലകള്‍ ദേവീസന്നിധിയെ വര്‍ണാഭമാക്കിയിരിക്കയാണ്. മൂന്നുദിവസം മുമ്പേ പൂനിലാര്‍ക്കാവ് ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ ദേശത്തിന്റെ വിവിധഭാഗങ്ങളിലുള്ള ഭക്തരുടെ പറമ്പുകളില്‍നിന്നും വാഴക്കുലകള്‍ കൊണ്ടുവന്നു ശേഖരിച്ചിരുന്നു. ക്ഷേത്രത്തിന്റെ കലവറയില്‍ പഴുപ്പിച്ചെടുത്ത കുലകള്‍ പൂജവെപ്പ് ദിവസമായ വ്യാഴാഴ്ച ക്ഷേത്രനടപ്പുരയില്‍ പ്രത്യേകം തയ്യാറാക്കിയ ഇരുമ്പിന്റെ ചട്ടക്കൂടില്‍ കെട്ടിയൊരുക്കിയാണ് അലങ്കരിച്ചിരിക്കുന്നത്.  മുഴുവനായി പഴുത്തിട്ടില്ലെങ്കിലും ആദ്യരാവുപിന്നിടുമ്പോഴേക്കും പൂര്‍ണമായും സ്വര്‍ണവര്‍ണമാകും. കണ്ണനും കദളിയും കര്‍പ്പൂരവള്ളിയും നേന്ത്രനും പൂവനും ചാരപ്പൂവനും സ്വര്‍ണ്ണമുഖിയുമൊക്കെയായ നൂറുകണക്കിന് വാഴകുലകളാണ് അലങ്കാരത്തിന് ഉപയോഗിച്ചിട്ടുള്ളത്. പഴക്കുലകള്‍ മാത്രമല്ല  ചെന്തെങ്ങിന്‍ കുലയും കുലവാഴയും കുരുത്തോലയും പൂമാലയും നടപ്പുര അലങ്കരിക്കാനായി ഉപയോഗിച്ചു. ഈ പഴക്കുലകള്‍ പക്ഷികള്‍ വന്ന് കൊത്താതിരിക്കാന്‍ വിജയദശമി വരെയുള്ള രാവും പകലും ഭക്തര്‍ കാവലിരിക്കും. ഇക്കുറി നവരാത്രിയിലെ മൂന്നുരാത്രിയിലാണ് കാവല്‍. രാത്രിയില്‍ കഥകളും കട്ടന്‍കാപ്പിയുമായാണ് ഈ പഴക്കുലകള്‍ക്ക് സംരക്ഷണമൊരുക്കുന്നത്. അഷ്ടമിയും നവമിയും പിന്നിട്ട് വിജയദശമിനാളില്‍ രാവിലെ സരസ്വതിസന്നിധിയില്‍ കുരുന്നുകളെ ഹരിശ്രീകുറിക്കലും പൂജിച്ചപുസ്തകങ്ങള്‍ സ്വീകരിക്കലും കഴിഞ്ഞാലാണ് ഈ പഴക്കുലകള്‍ ഉടമസ്ഥര്‍ക്ക്് വെട്ടിക്കൊടുക്കുക.


Follow us on :

More in Related News