Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊണ്ടോട്ടി പാലക്കാപറമ്പിൽ കാറിൽ കടത്തിക്കൊണ്ട് വന്ന മെത്താംഫിറ്റമിൻ പിടിച്ചെടുത്തു

03 Oct 2025 21:32 IST

Jithu Vijay

Share News :

കൊണ്ടോട്ടി : കൊണ്ടോട്ടി പാലക്കാപറമ്പിൽ കാറിൽ കടത്തിക്കൊണ്ട് വന്ന 131.65 ഗ്രാം മെത്താംഫിറ്റമിൻ പിടിച്ചെടുത്തു. തിരൂരങ്ങാടി വെളിമുക്ക് സ്വദേശി മുഹമ്മദ് സഹല്‍(30) എന്നയാളാണ് മയക്കുമരുന്ന് കണ്ടത്തിക്കൊണ്ട് വന്നത്. ഇയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. കാലിക്കറ്റ് യൂണിവേഴ്സിറ്റി, കാലിക്കറ്റ് എയർപോർട്ട് പരിസരങ്ങളിൽ മയക്കുമരുന്ന് കച്ചവടം നടത്തിവരുന്ന സംഘത്തിലെ പ്രധാനിയാണ് പ്രതി. എക്സൈസ് കമ്മീഷണർ സ്‌ക്വാഡും മഞ്ചേരി എക്സൈസ് സർക്കിൾ പാർട്ടിയും മലപ്പുറം എക്സൈസ് ഇന്റലിജൻസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്.


എക്സൈസ് സര്‍ക്കിള്‍ ഇൻസ്പെക്ടർ ജിനീഷ്.ഇ, EI&IB ഇൻസ്പെക്ടർ ടി.ഷിജുമോൻ, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍(ഗ്രേഡ്) പ്രദീപ്.കെ, സിവില്‍ എക്സൈസ് ഓഫീസര്‍ ലിജിന്‍.വി, എക്സൈസ് കമ്മീഷണർ സ്ക്വാഡംഗങ്ങളായ സിവിൽ എക്സൈസ് ഓഫീസർമാരായ നിതിന്‍ ചോമാരി, അഖില്‍ദാസ്.ഇ, സച്ചിൻ ദാസ്.വി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അബ്ദുറഹ്മാൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.


Follow us on :

More in Related News