Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jun 2024 19:26 IST
Share News :
കൊല്ലം: ചാത്തന്നൂർ നിയോജകമണ്ഡലത്തിലെ 13 ഹയർ സെക്കൻഡറി സ്കൂളുകളിൽ നിന്നും 1200ൽ 1190 അതിനു മുകളിലും മാർക്ക് വാങ്ങിയ 29 പ്ലസ് ടു വിദ്യാർത്ഥികളെ ഐക്യ മലയാള പ്രസ്ഥാനം ചാത്തന്നൂർ മണ്ഡലം കമ്മിറ്റി അനുമോദിക്കുകയും 30,000/- രൂപയുടെ പുസ്തകങ്ങളും ട്രോഫിയും സമ്മാനമായി വിതരണം ചെയ്യുകയും ചെയ്തു. എൻ.കെ. പ്രേമചന്ദ്രൻ എം.പി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഐക്യ മലയാള പ്രസ്ഥാനം ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ് ജി. ദിവാകരൻ അദ്ധ്യക്ഷനായിരുന്നു. പരവൂർ മുനിസിപ്പൽ ചെയർപേഴ്സൺ പി. ശ്രീജ സമ്മാനവിതരണം നിർവഹിച്ചു.
സ്തുത്യർഹമായ സേവനത്തിനുശേഷം ചാത്തന്നൂർ എൻ.എസ്.എസ് പ്രിൻസിപ്പൽ സ്ഥാനത്തു നിന്നും വിരമിച്ച എം.രാധാകൃഷ്ണൻ നായരെ എൻ. കെ. പ്രേമചന്ദ്രൻ പൊന്നാട അണിയിച്ച് ആദരിച്ചു.
ചാത്തന്നൂർവിജയനാഥ്, വി.വിജയമോഹനൻ,എസ്. തുളസീധരൻ, പ്ലാക്കാട് ശ്രീകുമാർ,ഷാജി ചെറിയാൻ, മാമ്പള്ളി ജി.ആർ രഘുനാഥൻ, കോസ്മോ വിജയൻ, പ്രണവം ഷീലാമധു, ജി.രാജശേഖരൻ, എസ്. വി. അനിത്ത്കുമാർ, റൂവൽ സിംഗ്,സന്തോഷ് പ്രിയൻ, കെ. പത്മ, കനിവ് രാജീവ്, കെ.ഉണ്ണികൃഷ്ണപിള്ള, കെ. സി. ജേക്കബ്, ആർ. സുഗേഷ് ബി.ശശിധരൻ പിള്ള ബി. പ്രസാദ് എന്നിവർ സംസാരിച്ചു.
Follow us on :
More in Related News
Please select your location.