Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പന്നിയാര്‍ പുഴയില്‍ മധ്യവയ്‌സ്‌ക്കന്‍ മുങ്ങിമരിച്ചു

30 Jan 2025 16:38 IST

ജേർണലിസ്റ്റ്

Share News :


രാജകുമാരി: പന്നിയാര്‍ പുഴയില്‍ മധ്യവയസ്‌കന്‍ മുങ്ങിമരിച്ചു. വെസ്റ്റ് മുക്കുടില്‍ വള്ളാടിയില്‍ ഷാജി (56) ആണ് മുങ്ങിമരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം ചുണ്ടയിടാന്‍ പോയതായിരുന്നു ഷാജി. ഇതിനിടയില്‍ കാല്‍ വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു. ആഴം കൂടുതലുള്ള ഭാഗത്താണ് മുങ്ങി പോയത്. മീന്‍ പിടിക്കാനായി പുഴയില്‍ കെട്ടിയിരുന്ന വലയില്‍ കാല്‍ കുടുങ്ങിയതിനാല്‍ രക്ഷപെടാന്‍ സാധിച്ചില്ല. കൂടെയുണ്ടായിരുന്നയാള്‍ അയല്‍വാസികളെ വിളിച്ച് വിവരം പറഞ്ഞത് പ്രകാരം ഓടിയെത്തിയവര്‍ പുഴയില്‍ നിന്നും മുങ്ങിയെടുത്ത് രാജാക്കാട്ടുള്ള സ്വകാര്യ ആശുപത്രിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒരു മാസം മുന്‍പ് ഇതേ സ്ഥലത്ത് സമീപവാസിയായ ഒരാള്‍ മുങ്ങിമരിച്ചിരുന്നു. രാജാക്കാട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ഭാര്യ: സുധര്‍മ്മ. മക്കള്‍: ദൃശ്യ, ദിവ്യ, ദേവിക. മരുമക്കള്‍: മനേഷ്, മിഥുന്‍. 


Follow us on :

More in Related News