Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 May 2024 16:36 IST
Share News :
വെംബ്ലി : 2021 ഒക്ടോബർ 16 നുണ്ടായ മഹാ പ്രളയത്തിൽ തകർന്നു വീണ പാലത്തിനു പകരം പുതിയ പാലം നിർമിച്ചു കർഷക കൂട്ടായ്മ.
കൊക്കയാർ പഞ്ചായത്തിലെ വെംബ്ലി - നൂറേക്കർ ഭാഗത്ത് പത്തുമുറി പാലത്തിനാണ് കർഷക കൂട്ടായ്മ പുനർജീവൻ നൽകിയത്. നൂറേക്കർ വെള്ള ചാട്ടത്തിനോട് ചേർന്നുള്ള പാലം പ്രളയത്തിൽ തകർന്നു വീഴ്ന്നിരുന്നു. പാതിഭാഗം ഒഴുകിപോകുകയും ബാക്കി പാപ്പാനി തോട്ടിൽ കുത്തി നിൽക്കുകയുമായിരുന്നു.
നിരവുപാറ , അൻപത്തട്ടേക്കർ പ്രദേശങ്ങളിലെ ചെറുകിട കർഷകർക്ക് പ്രയോജനകരമായ പാലത്തിനു പകരം മറ്റൊന്നിനായി സർക്കാരോ ത്രിതല പഞ്ചായത്തോ യാതൊരു പരിഗണനയും നൽകിയില്ല. ഇതോടെയാണ് മേഖലയിലെ കർഷകർ ഒന്നിച്ചു ചേർന്നു പുതിയ പാലം എന്ന ആശയം കൂടി ആലോചിച്ചത്. പാപ്പാനിയിൽ നിലം പൊത്തി കിടന്ന പാലം ഉയർത്തി കോൺക്രീറ്റ് തൂണുകളിൽ ഘടിപ്പിച്ചു. കൂടുതൽ തൂണുകളും സംരക്ഷണ ഭിത്തിയും അപ്രോച്ചു റോഡും നിർമ്മിച്ചു. ഒപ്പം അപ്രോച്ചു റോഡിൻ്റെ ഇരുവശവും പൂന്തോട്ടവും നിർമിച്ചു മനോഹരമാക്കി.
മുൻ എം.എൽ.എ. ജോർജ് ജെ മാത്യു പുതിയ പാലം നാടിനായി തുറന്നു നൽകി. റവ. ഫാ. ജോസഫ് വാഴപ്പനാട് പ്രാർത്ഥന ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ഡോ. കെ.എം. മാത്യു, വാർഡ് മെമ്പർ കെ.എൽ. ദാനിയേൽ, അബ്ദുൽ വാഹിദ്, ജോണി മാത്യു, ഏബ്രഹാം ഈപ്പൻ, ജോമോൻ കളളി വയലിൽ, നൗഷാദ് വെംബ്ലി, റോയ് ഏബ്രഹാം, ടോമി പുളിക്കൽ എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.