Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Nov 2024 12:52 IST
Share News :
മുരിയാട് കുന്നത്തൃക്കോവ് അഷ്ടമി ആഘോഷിച്ചു
മുരിയാട് ; കുന്നത്തൃക്കോവ് മഹാദേവക്ഷേത്രത്തിലെ അഷ്ടമി മഹോത്സവം ആഘോഷിച്ചു. നിര്‍മ്മാല്യം, ന അഭിഷേകം, ഗണപതിഹോമം, ഉഷപൂജ, എതൃത്തപൂജ, നവകം,പഞ്ചഗവ്യം, ശ്രീഭൂതബലി, പുറത്തേക്കെഴുന്നള്ളിപ്പ്, പഞ്ചാരിമേളം, അയ്യപ്പക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ്, തിരിച്ചെഴുന്നളളത്ത്, പാണ്ടിമേളം, തായമ്പക, കേളി,പറ്റ്, അക്ഷരശ്ലോകസദസ്സ്,ചാക്യാര്‍ക്കൂത്ത്, നൃത്തസന്ധ്യ, അഷ്ടപദി, പിന്നല്‍തിരുവാതിര, കളരിപ്രകടനം, തിരുവാതിര എന്നിവയുണ്ടായി. ചടങ്ങുകള്‍ക്ക് തന്ത്രി നഗര്‍ണ് നീലകണ്ഠന്‍ നമ്പൂതിരി, മേല്‍ശാന്തിമാരായ നഗര്‍ണ് പരമേശ്വരന്‍നമ്പൂതിരി, നാരായണന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു. ഊട്ടോളി മഹാദേവന്‍ ദേവന്റെ തിടമ്പേറ്റി. കൊടകര ഉണ്ണി മേളത്തിനും അരുണ്‍ പാലാഴി തായമ്പകക്കും നേതൃത്വം നല്‍കി.
Follow us on :
Tags:
More in Related News
Please select your location.