Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭൂരഹിത ഭവനരഹിതരായ 155 ഗുണഭോക്താക്കളുടെ സംഗമം നടത്തി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് .

14 Jun 2024 14:44 IST

PALLIKKARA

Share News :

 വള്ളിക്കുന്ന്: സംസ്ഥാന സർക്കാറിൻ്റെ സ്വപ്ന പദ്ധതി ലൈഫ്മിഷൻ പദ്ധതിക്ക് എല്ലാവിധ പിന്തുണയും നൽകുകയാണ് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് . ഗ്രാമപഞ്ചായത്തിലെ ഭൂരഹിത ഭവനരഹിതരായ 155 ഗുണഭോക്താക്കളുടെ സംഗമം വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ ഷൈലജ ടീച്ചർ നിർവ്വഹിച്ചു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മനോജ്കോട്ടാശ്ശേരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി സന്തോഷ് സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി എം ശശികുമാർ, വി ഇ ഒ പ്രശാന്ത് കരുമ്പിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ കെ പ്രഷീത, കെ വി അജയ്ലാൽ,ഹനീഫ കെ പി, പി എം രാധാകൃഷ്ണൻ,രാജി കൽപ്പാലത്തിങ്ങൽ,സച്ചിധാന്ദൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ഭൂമിയില്ലാത്ത ഭവനരഹിതരായ എസ് സി വിഭാഗത്തിലെ 39 ഗുണഭോക്താക്കളുടെയും ഫിഷറീസ് വിഭാഗത്തിലെ 96 ഗുണഭോക്താക്കളുടെയും ജനൽ വിഭാഗത്തിലെ 20 ഗുണഭോക്താക്കളെയും ഉൾപ്പെടുത്തിയാണ് ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഗുണഭോക്താക്കളുടെ സംഗമം നടത്തിയത്. നിലവിൽ ലൈഫ് - 20-20 ലിസ്റ്റിൽ ഭൂമിയുള്ള ഭവനരഹിതരായ 117 ഗുണഭോക്താക്കളുടെ വീട് നിർമ്മാണം പൂർത്തീകരിച്ചു താക്കോൽ കൈമാറുകയുണ്ടായി ഇതേ ലിസ്റ്റിൽ ഉള്ള 198 ഗുണഭോക്താക്കളുടെ ഭവന നിർമ്മാർണം നടന്നുകൊണ്ടിരിക്കുകയാണ്.2022-23 വാർഷിക പദ്ധതിയിൽ 1 കോടി 37 ലക്ഷവും, 2023 - 24വാർഷിക പദ്ധതിയിൽ 8 കോടി 25 ലക്ഷവും, 2024-25 വാർഷിക പദ്ധതിയിൽ ഇതുവരെ 1 കോടി 5 ലക്ഷം രൂപയുമാണ് ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന പദ്ധതിക്കായി ഇതുവരെ ചിലവഴിച്ചത്. ഈ മൂന്നര വർഷക്കാലം ലൈഫ് ഭവന പദ്ധതിയിലെ വിവിധ ഘട്ടങ്ങളിലായി 231 വീടുകളാണ് ഗ്രാമപഞ്ചായത്തിൽ പൂർത്തീകരിച്ചത്.

Follow us on :

More in Related News