Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Feb 2025 23:07 IST
Share News :
വൈക്കം: പൊതുജനാരോഗ്യരംഗത്ത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന വിധത്തിൽ നാട്ടുവൈദ്യ പാരമ്പര്യ മേഖലയിലെ അറിവുകൾ സംരക്ഷിക്കുന്നതിന് കമ്മീഷൻ രൂപീകരിക്കുന്നത് രാജ്യത്തിൻ്റെ പരമോന്നത നീതിപീഠത്തെ തള്ളിപ്പറയുന്നതിന് തുല്യമെന്ന് ആയുർവേദ മെഡിക്കൽ അസ്സോസിയേഷൻ ഓഫ് ഇന്ത്യ വൈക്കം ഏരിയ സമ്മേളനം അഭിപ്രായപ്പെട്ടു. സംസ്ഥാന ബഡ്ജറ്റിൽ നാട്ടുവൈദ്യ പാരമ്പര്യ മേഖലയിലെ അറിവുകൾ സംരക്ഷിക്കുന്നതിന് കമ്മീഷൻ രൂപീകരിക്കുന്നതിനായി ഒരു കോടി രൂപ വകയിരുത്തിയിരുത്തിയതിൽ വൈക്കം ഏരിയ സമ്മേളനം പ്രതിഷേധിച്ചു. 2018 ൽ സുപ്രീം കോടതി അക്കാഡമിക് യോഗ്യതയില്ലാത്തവർ ചികിത്സിക്കുന്നതിനെ പ്രത്യേക ഉത്തരവിലൂടെ വിലക്കിയിട്ടുണ്ട്. ഈ വിധിയെ അപ്രസക്തമാക്കുന്നതും കോടതിയെ അപഹസിക്കുന്നതുമാണ് ഇത്തരമൊരു കമ്മീഷൻ്റെ രൂപീകരണമെന്ന് അസോസിയേഷൻ പ്രമേയത്തിലൂടെ ആരോപിച്ചു. വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ. വിദ്യ വിജിത്ത് അദ്ധ്യക്ഷത വഹിച്ചു. ഡോ. ആര്യ ലക്ഷ്മി, കോട്ടയം ജില്ലാ പ്രസിഡൻ്റ് ഡോ. സിബി കുര്യാക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു. ഏരിയയിലെ മുതിർന്ന ഡോക്ടർമാരെ ചടങ്ങിൽ ആദരിച്ചു. പുതിയ ഭരണസമിതി അംഗങ്ങളായി ഡോ. വിദ്യ വിജിത്ത് ( പ്രസിഡന്റ് ), ഡോ. ആര്യലക്ഷ്മി ( സെക്രട്ടറി), ഡോ. ധീരജ് ( ട്രഷറർ ), ഡോ. നന്ദകുമാർ ( രക്ഷാധികാരി) ,ഡോ. ദീപ്തി (വനിതാ കമ്മിറ്റി ചെയർ പേഴ്സൺ ), ഡോ. നിഖില ( വനിതാ കമ്മിറ്റി കൺവീനർ ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.
Follow us on :
Tags:
More in Related News
Please select your location.