Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Apr 2024 17:03 IST
Share News :
കൊണ്ടോട്ടി : കൂടിയ യാത്രാ നിരക്ക് കുറയ്ക്കുക, കരിപ്പൂരിലെ നിരക്ക് മറ്റ് വിമാനത്താവളങ്ങളിലെ നിരക്കിന് തുല്യമാക്കുക, കരിപ്പൂരിനോടുള്ള കേന്ദ്ര അവഗണന അവാസിപ്പിക്കുക എന്നീ അവശ്യങ്ങൾ ഉന്നയിച്ച് കേരള പ്രവാസി സംഘം കൊണ്ടോട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ ധർണ്ണ നടത്തി. സി. പി. ഐ. എം.ഏരിയ സെക്രട്ടറി പി കെ മോഹൻദാസ് ധർണ്ണ ഉദ്ഘാടനം ചെയ്തു.
കരിപ്പൂർ എയർപോർട്ടിൽ നിന്നും ഹജ്ജിന് പോകുന്ന യാത്രക്കാരിൽ നിന്നും 1,23,000 രൂപ യാണ് ഈടാക്കുന്നത്. അതേ സമയം, കണ്ണൂർ,കൊച്ചി വിമാനത്താവളങ്ങളിൽ നിന്ന് 75, 000 രൂപ മാത്രമേയുള്ളൂ. കരിപ്പൂർ വഴി യാത്ര ചെയ്യേണ്ട തീർഥാടകർക്ക് 48, 000 രൂപയാണ് കൂടുതൽ നൽകേണ്ടി വരുന്നത്. സംസ്ഥാനത്തെ ഹജ്ജ് തീർഥാടകരിൽ ബഹു ഭുരിപക്ഷവും കരിപ്പൂരാണ് എംബാർക്കേഷൻ പോയൻ്റ് ആയി തിരഞ്ഞടുത്തിരിക്കുന്നത്. അമിത നിരക്ക് കരിപ്പൂരിൽ നിന്ന് പുറപ്പെടുന്നവരെ നിരശപ്പെടുത്തിയിരിക്കുകയാണ്.
പ്രവാസി സംഘം ഏരിയ പ്രസിഡൻ്റ് പി.സി നൗഷാദ് അദ്ധ്യക്ഷം വഹിച്ചു. ശിഹാബ് കോട്ട സ്വാഗതവും അബ്ദു കൊട്ടുക്കര നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.