Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അധർമ്മ മാധ്യമ സംസ്കാരം നാടിന് ആപത്തെന്ന് വി.എൻ. വാസവൻ

17 Dec 2024 11:34 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

ഏറ്റുമാനൂർ:അധർമ്മ സംസ്കാര മാധ്യമ പ്രവർത്തനം നടത്തുന്നവരാണ് സമൂഹത്തിനും മാധ്യമ രംഗത്തിനും തകർച്ച സൃഷ്ടിക്കുന്നതെന്ന് സഹകരണ വകുപ്പു മന്ത്രി വി.എൻ. വാസവൻ അഭിപ്രായപ്പെട്ടു. കേരള ജേണലിസ്റ്റ് യൂണിയൻ കോട്ടയം ജില്ലാ സമ്മേളനം ഏറ്റുമാനൂർ വ്യാപാര ഭവനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയയിരുന്നു അദ്ദേഹം. ഓൺലൈൻ മീഡിയയുടെ മറവിൽ സമൂഹത്തിലെ മികച്ച വ്യക്തിത്വങ്ങളെ പോലും വ്യക്തിഹത്യ നടത്തി അപമാനിക്കുന്നു. വ്യാജ വാർത്തകൾ സൃഷ്ടിച്ചു വായനക്കാരെയുണ്ടാക്കി സമൂഹമാധ്യങ്ങളിൽ നിന്നും വരുമാനം ഉണ്ടാക്കുക എന്നത് മാത്രമാണ് ഇവരുടെ ലക്ഷ്യം. നിരവധി കുടുംബങ്ങളെ തകർക്കുന്നതിൽ ഇവരാണ് മുഖ്യ പങ്കു വഹിക്കുന്നതന്നും മന്ത്രി പറഞ്ഞു. എന്നാൽ നാടിൻ്റെ പുരോഗമനം ലക്ഷ്യം വച്ചു പ്രവർത്തിക്കുന്നവർ മേഖലയിലുണ്ടന്നും അവർക്കു കൂടി അവ മതിപ്പുണ്ടാക്കുന്നവരായി ചിലർ മാറുന്നതായും അദ്ദേഹം പറഞ്ഞു.

   പ്രാദേശീക മാധ്യമ പ്രവർത്തകർക്ക് ക്ഷേമ നിധി എന്നതു സംബന്ധിച്ചു അടുത്ത നിയമ സമ്മേളനത്തിൽ വകുപ്പു മന്ത്രിയുമായി സംസാരിച്ചു നടപടി ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പ്രസിഡൻ്റ് പി.ബി. തമ്പി അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ക്ഷേമ പദ്ധതി ഉദ്ഘാടനം ചെയ്തു. മോൻസ് ജോസഫ് എം.എൽ എ മുഖ്യ പ്രഭാഷണം നടത്തി. വിവിധ മേഖലകളിൽ ശ്രദ്ധേയരായ പി.യു. തോമസ്, റവ ഫാ: ജെയിംസ് മുല്ലശേരി , ബ്രഹ്മശ്രി മധു ദേവാനന്ദ സ്വാമി, ഡോ: പ്രേംലാൽ എന്നിവരെ യോഗത്തിൽ ആദരിച്ചു. അംഗങ്ങളുടെ തിരിച്ചറിയൽ കാർഡ് വിതരണം കെ.ജെ.യു. സംസ്ഥാന പ്രസിഡൻ്റ് അനിൽ ബിശ്വാസ് നിർവഹിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കെ.സി. സ്മിജൻ ഉദ്ഘാടനം ചെയ്തു കെ.ജി.ഹരിദാസ്, ആഷിക് മണിയാംകുളം, പി.ഷൺമുഖൻ, ബിജുകൂമ്പിക്കൽ, ജോസ് ചമ്പക്കര , ആശകുട്ടപ്പൻ, സന്തോഷ് ശർമ്മ, ഗണേഷ് ഏറ്റുമാനൂർ , ബിനോയ് വിജയൻ

ഇക്ബാൽ ഇല്ലത്തുപറമ്പിൽ, സാജിദ് എ.ബി.സി. ഉണ്ണി പുഞ്ചവയൽ, മിലൻ മാത്യു, ,ബിജു തോമസ് എന്നിവർ സംസാരിച്ചു

Follow us on :

More in Related News