Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jul 2024 20:28 IST
Share News :
തിരൂരങ്ങാടി : നഷ്ട്ടപ്രതാപം വീണ്ടെടുത്ത് ചെറുമുക്ക് ആമ്പൽ പാടത്ത് ചുണ്ട ഇടൽ മത്സരം നടത്തി ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മയും, ചെറുമുക്ക് വിസ്‌മയാ ക്ലബും സംയുക്തമായി സംഘടിപ്പിച്ച അഖില കേരള ചൂണ്ടയിടൽ മത്സരം ചെറുമുക്ക് ആമ്പൽ പാടത്ത് തിങ്ങി നിറഞ്ഞ വെള്ളത്തിൽ ജില്ലയിൽ നിന്നും ജില്ലക്ക് പുറത്തു നിന്നുമായി നുറുക്കണക്കിന്ന് മത്സരാർത്ഥികൾ പങ്കെടുത്തു.
മത്സരം നിരവധി കാഴ്ചക്കാരെ കൊണ്ട് ശ്രദ്ധേയമായി.
വർഷങ്ങൾക്ക് മുമ്പും നാട്ടും പുറങ്ങളിലെ കുട്ടികളുടെയും കൗമാരക്കാരുടെയും, പ്രായമായവരുടെയും യുവാക്കളുടെയും ഹരമായിരുന്ന ചുണ്ടയിടൽ കഴിഞ്ഞ രണ്ടാം കോവിഡ് കാലത്ത് ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മയാണ് ചെറുമുക്കിലെ ഒരു കൂട്ടം യുവാക്കളുടെ ശ്രമമത്താൽ ചുണ്ട ഇടൽ മത്സരം സംഘടിപ്പിച്ചിരുന്നത് പൂർവ്വാധികം ശക്തിയോടെ മുന്നോട്ട് പോവുകയാണ് ചുണ്ട ഇടലിൻ്റെ നഷ്ട്ടപെട്ടു പോയ പ്രതാപത്തെ തിരിച്ചു പിടിക്കുക എന്നതാണ് ലക്ഷ്യം, പണ്ടു കാലങ്ങളിൽ വയലിൽ വെള്ളം വന്നാൽ കുളിക്കാൻ പോവുന്നതും ചുണ്ട ഇടാൻ പോവുന്നതും വല വീശലും കണ്ടഡി ഉപയോഗിച്ചും വല കൊണ്ട് കോരിയും ഗ്രാമ ഗ്രാമങ്ങളിലെ മീൻ പിടിത്തം ഉണ്ടായിരുന്നത് ഇന്നത്തെ ഈ പുതു തലമുറക്ക് അത്ര ഹരം ഇല്ല ഇന്ന് കാലത്തിനനുസരിച്ച് കുട്ടികൾ അതിൽ നിന്ന് മാറി കളിച്ചു കൊണ്ടിരിക്കുകയാണ് , സ്മാർട്ട് ഫോൺ ഫെയ്‌സ് ബുക്ക് ,വാട്സ്ആപ്പ് , യൂറ്റുബ് , റീൽസ്,ഇൻസ്റ്റാഗ്രാം എന്നിങ്ങനെയാണ്
ഇപ്പോഴത്തേ തലമുറക്ക് ഇഷ്ട്ട ഇനം.
ഒരു ഗ്രാമം മുഴുവൻ പഴയ ചുണ്ട ഇടൽ ഓർമ്മയിലേക്ക് നയിച്ചത് പഴയ ഈ ഗ്രാമീണ ചുണ്ട ഇടലിൻ്റെ ആവേശം ഒരു പ്രദേശം മുഴുവനും സാക്ഷ്യം വഹിച്ച ദിവസമായിരുന്നു. ഉച്ചക്ക് ഒരു മണിക്ക് രജിസ്ട്രഷനോടുകുടി തുടങ്ങിയ മത്സരം വൈകുന്നേരം ആറു മണിക്ക് അവസാനിച്ചു , മത്സരാർഥികൾ ഒന്നര മീറ്റർ അകലം പാലിച്ച് ഒരു സമയത്ത് അഞ്ച് പേർ വീതമായിരുന്നു ചൂണ്ടയിട്ടിരുന്നത് അതിൽ ഒന്നും രണ്ടും വിജയിച്ചവരെ മാറ്റി നിർത്തുകയും മൂന്ന് പേര് പുറത്താക്കുകയും ചെയ്യും വീണ്ടും അഞ്ചുപേരടങ്ങുന്ന ടീമ് വേറെ മത്സരിക്കും അങ്ങനെ ഗ്രൂപ്പുകളായി പഴയതു പോലെ മത്സരിപ്പിച്ചു ഫൈനലിൽ മത്സരിക്കുന്നതിൽ മൂന്നു പേർക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ചു . കോട്ടാർ ഫ്രീ കോട്ടർ ,സെമി ,സെമീ ഫൈനൽ അതിൽ നിന്നും മൂന്ന് സ്ഥാനക്കാരെ കണ്ടെത്തി ഇങ്ങനെയാണ് മത്സരം നടത്തിയിരുന്നത് , ഒന്നും രണ്ടും സ്ഥാനക്കാർക്ക് ക്യാഷ് പ്രൈസിനൊപ്പം ട്രോഫിയും സമ്മാന അർഹരായി . മൂന്നാം സ്ഥാനക്കാർക്ക് ട്രോഫിയും നൽകി.
ചോരാത്ത മഴയിൽ ആവേശം കൊണ്ട് ജില്ലയിൽ നിന്നും ജില്ലക്ക് പുറത്തുമായി അമ്പതിൽ പരം മത്സരാർത്ഥികൾ പങ്കെടുത്തു ,
ടി ജെ ആർ , ഫിസിങ് ബ്ലോക് എ ആർ നഗർ വി കെ പാടി പി പി സയ്യിദ് ഒന്നാം സ്ഥാനവും ,രണ്ടും മുന്നും സ്ഥാനക്കാർ തിരുരങ്ങാടി കക്കാട് സോക്കാർ കിങ് കരസ്ഥമാക്കി ,വിജയികൾക്കുള്ള ട്രോഫി തിരുരങ്ങാടി താലൂക്ക് തഹൽ സീദര് കെ ജി പ്രാണ്സിംഗ് ട്രോഫി നൽകി ഉദ്‌ഘാടനം ചെയ്തു , ചെറുമുക്ക് വിസ്‌മയ ക്ലബ് അംഗങ്ങളായ വി പി നബീൽ,വി പി മുനാഫിർ,ചക്കുങ്ങൽ സിനാൻ, വി പി, നിഹാൽ നാട്ടുകാര്യം കുട്ടായ്‌മ അംഗങ്ങളായ വി പി ഖാദർ ഹാജി ,മുസ്‌തഫ ചെറുമുക്ക് ,പനക്കൽ ബഷീർ,ചോലയിൽ ഹംസ തുടങ്ങിയവർ മത്സരത്തിന്ന് നേതൃത്വം നൽകി
Follow us on :
Tags:
More in Related News
Please select your location.