Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Feb 2025 17:04 IST
Share News :
തിരൂരങ്ങാടി : തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ സമരത്തെ കുറിച്ചുള്ള വിവരാവകാശത്തിന് വിചിത്ര മറുപടി നല്‍കി അധികൃതര്‍. കഴിഞ്ഞ മാസം 14-ന് തിരൂരങ്ങാടി മണ്ഡലം മുസ്‌ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ റസാഖ് നല്‍കിയ ചോദ്യങ്ങള്‍ക്കാണ് പൊതുബോധന അധികാരിയും നിയമ
സെക്രട്ടറിയുമായ ആര്‍ രാജീവ് വിചിത്ര മറുപടി നല്‍കിയിരിക്കുന്നത്.
2025 ജനുവരി 13-ന് രാവിലെ പത്ത് മണിക്ക് ആശുപത്രി ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ സ്റ്റാഫ് കൗണ്‍സില്‍ നടത്തിയ സമരത്തെ കുറിച്ചായിരുന്നു റസാഖിന്റെ ചോദ്യങ്ങള്‍. അന്നേ ദിവസം ആശുപത്രിയില്‍ സമരം നടത്തിയിട്ടില്ല. പ്രതിഷേധ പ്രകടനം മാത്രമാണ് നടത്തിയതെന്നാണ് മറുപടി. ആ പരിപാടിക്ക് അനുമതിയുണ്ടോ. അനുമതിക്കായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടോ, എത്ര സമയം സമരം നടത്തുന്നതിനാണ് അനുമതി, സമരത്തില്‍ പങ്കെടുത്ത ജീവനക്കാരുടെ അന്നേ ദിവസത്തെ ഹാജര്‍ പട്ടിക, പങ്കെടുത്ത ജീവനക്കാരുടെ തസ്തിക തിരിച്ചുള്ള വിവരം, ഡ്യൂട്ടിയില്‍ നിന്നും പുറത്ത് പോയതിന് മൂവ്്‌മെന്റ് രജിസ്റ്ററിന്റെ പകര്‍പ്പ്, ഡ്യൂട്ടി സമയത്ത് പ്രകടനവും പ്രതിഷേധ പൊതു യോഗവും നടത്തിയതിന് ജീവനക്കാര്‍ക്കെതിരെ സ്വീകരിച്ച നടപടി എന്നിവയായിരുന്നു ചോദ്യങ്ങള്‍.
ഇവക്കൊന്നിനും മറുപടി അധികൃതര്‍ നല്‍കിയിട്ടില്ല. അതേ സമയം താലൂക്ക് ആശുപത്രിയില്‍ കുട്ടിക്ക് ചികില്‍സ നിഷേധിച്ചത് ചൂണ്ടിക്കാട്ടിയ യുവാവിനെതിരെ ഡോക്ടര്‍ നല്‍കിയ പരാതിയില്‍ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സമരം. രാവിലെ പത്ത് മണിക്ക് തുടങ്ങിയ പ്രതിഷേധ പ്രകടനത്തില്‍ ഡോക്ടര്‍മാരും ജീവനക്കാരുമടക്കം നൂറോളം പേര് പങ്കെടുത്തിയിരുന്നു. അതിന് ശേഷം അത്യാഹിത വിഭാഗത്തിന് മുമ്പില്‍ പ്രതിഷേധ ധര്‍ണ്ണയില്‍ നിരവധി ഡോക്ടര്‍മാരും ജീവനക്കാരും സംസാരിച്ചിരുന്നു. ഒരു മണിക്കൂറിലേറെ നീണ്ട പരിപാടിയില്‍ രോഗികള്‍ വലഞ്ഞിരുന്നു. ഇതിനെതിരെ അന്ന് തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു. നിരവധി പരാതികളും നല്‍കിയിരുന്നു.
എല്ലാ പത്രമാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്ത പരിപാടിയാണ് കേവലം പ്രതിഷേധ പ്രകടനം മാത്രമാണ് നടന്നതെന്ന തെറ്റായ മറുപടി നല്‍കിയിരിക്കുന്നത്. ഇത് വിവരാവകാശ നിയമത്തെ അവഹേളിക്കുന്നതാണെന്ന് യു.എ റസാഖ് പറഞ്ഞു. പ്രതിഷേധ സമരത്തിന്റെയും ഡോക്ടര്‍മാരുടെ പ്രസംഗത്തിന്റെ വീഡിയോ സഹിതം ഹാജറാക്കി നിയമ നടപടി സ്വീകരിക്കുമെന്നും ഡോക്ടര്‍മാരും ജീവനക്കാരും പാവപ്പെട്ട രോഗികളോടുള്ള മോശമായ പെരുമാറ്റം തിരുത്തുന്നത് വരെ പോരാട്ടം തുടരുമെന്നും റസാഖ് പറഞ്ഞു.
Follow us on :
More in Related News
Please select your location.