Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നഗര സഭ കേരളോൽസവം സമാപിച്ചു

17 Dec 2024 09:06 IST

Anvar Kaitharam

Share News :

നഗര സഭ കേരളോൽസവം സമാപിച്ചു


പറവൂർ: പറവൂർ നഗരസഭ കേരളോൽസവം സമാപിച്ചു. സമാപന സമ്മേളനം നഗര സഭ ചെയർമാൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ എം. ജെ. രാജു. കാലടി സംസ്‌കൃത സർവകലാശാല ചിത്രകലാവിഭാഗം തലവൻ ഡോ സാജു തുരുത്തിൽ മുഖ്യാതിഥിയായി. കല കായിക മത്സര വിജയികൾക്കുള്ള സമ്മാന വിതരണം നടന്നു. നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷരായ സജി നമ്പിയത്ത്, കെ ജെ ഷൈൻ, മുൻ ചെയർമാൻമാരായ ഡി രാജ്‌കുമാർ, വി എ പ്രഭവതി ടീച്ചർ, കൗൺസിലർമാരായ ടി വി നിധിൻ, ജഹാൻഗീർ തോപ്പിൽ, ടി. എം. അബ്‌ദുൾ സലാം, എം കെ ബാനർജി, ജയ ദേവാനന്ദൻ, ആശ മുരളി, നിമിഷ രാജൻ എന്നിവർ പങ്കെടുത്തു. തുടർന്ന് വിവിധ കലാ പരിപാടികൾ അരങ്ങേറി.


Follow us on :

More in Related News