Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പറവൂർ ഉപജില്ല സ്കൂൾ കലോത്സവം

10 Sep 2024 19:16 IST

- Anvar Kaitharam

Share News :

പറവൂർ ഉപജില്ല സ്കൂൾ കലോത്സവം 


പറവൂർ: ഈ വർഷത്തെ പറവൂർ ഉപജില്ല സ്കൂൾ കലോത്സവം പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻ്ററി സ്കൂളിൽ ഒക്ടോബർ 15 മുതൽ 18 വരെ നടക്കും.

സ്കൂളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം നഗരസഭ ഉപാധ്യക്ഷൻ എം ജെ രാജു ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ 

പി എസ് സ്മിത്ത് അധ്യക്ഷനായി. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ ജെ ഷൈൻ, പ്രതിപക്ഷ നേതാവ് ടി വി നിഥിൻ, പ്രിൻസിപ്പൽ സി എസ് ജാസ്മിൻ, എം ഡി ലിനോ, ഹസ്ന ഹാരിസ്, ജോബി തോമസ് എന്നിവർ സംസാരിച്ചു.


Follow us on :

More in Related News