Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jul 2024 20:44 IST
Share News :
ഒറ്റപ്പാലം : ഭിന്ന ശേഷിക്കാർക്ക് കുടുംബശ്രീ മാതൃകയിൽ സ്വയം സഹായ സംഘങ്ങൾ രൂപീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു.
പാലക്കാട് ജില്ലയിലെ ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണ വിതരണം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഇരുപത്തിയെട്ട് ശ്രവണ ഉപകരണങ്ങൾ, അഞ്ച് മറ്റ് ഉപകരണങ്ങൾ , സി പി ചെയർ ,വാക്കർ , വീൽ ചെയറുകൾ എന്നിവയും 30 പേർക്ക് 20,000 രൂപ വീതം സ്ഥിര നിക്ഷേപവും ചടങ്ങിൽ വിതരണം ചെയ്തു. അഡ്വ. കെ പ്രേംകുമാർ എം എൽ എ അധ്യക്ഷനായി. നഗരസഭ ചെയർപേഴ്സൺ കെ ജാനകിദേവി മുഖ്യതിഥിയായിരുന്നു . ശോഭനാ രാജേന്ദ്ര പ്രസാദ്, സി അബ്ദുൾ ഖാദർ , കെ രാജേഷ് , സി മോഹൻദാസ്, ഒ വിജയൻ , ഗിരീഷ് കീർത്തി , ചാരുംമൂട് പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപറേഷൻ ചെയർ പേഴ്സൺ അഡ്വ ജയാ ഡാളി സ്വാഗതവും ജില്ലാ സാമൂഹിക നീതി ഓഫീസർ സമീർ മച്ചിങ്ങൽ നന്ദിയും പറഞ്ഞു .
Follow us on :
More in Related News
Please select your location.