Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Dec 2024 11:47 IST
Share News :
അറക്കുളം: ശബരിമലയുടെ കീഴടയായ, ശബരിമലയിൽ നിന്നും കൊടിയും മണിയും കൊണ്ടുവന്നു തിരു ഉത്സവം നടത്തുന്ന ലോകത്തിലെ തന്നെ ഏക ക്ഷേത്രമായ ശ്രീധർമ്മശാസ്താ ശ്രീ മഹാദേവക്ഷേത്രത്തിൽ 1200 വൃശ്ചികം 23 തീയതി ( ഡിസംബർ 8 2024,) ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് മുൻ രാജപ്രതിനിധിയും ഇപ്പോൾ കൊട്ടാരം നിർവാഹക സമിതി പ്രസിഡണ്ടും, ശബരിമല ശ്രീ അയ്യപ്പന്റെ പിതൃ സ്ഥാനിയനുമായ ശ്രീമൂലം തിരുനാൾ ശങ്കർ വർമ്മ രാജ തമ്പുരാന് സ്വീകരണം നൽകും.
തമ്പുരാന്റെ സാന്നിധ്യത്തിൽ അന്നേദിവസം ശ്രീധർമ്മശാസ്താ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നിന്നും മൂലമറ്റം കെഎസ്ആർടിസി ഡിപ്പോയുമായി സഹകരിച്ച് ശബരിമല തീർത്ഥയാത്ര എട്ടാം തീയതി രാത്രി 8:00 മണിക്ക് യാത്ര പുറപ്പെട്ടു ഒമ്പതാം തീയതി രാവിലെ ദർശനവും നടത്തി, അഭിഷേകവും കഴിഞ്ഞ് പമ്പ ത്രിവേണിയിൽ നിന്നും തിരികെ പുറപ്പെടുന്നു.. ഒരാൾക്ക് വെറും 625 രൂപ മാത്രം.. 50 പേർക്ക് ബുക്ക് ചെയ്യാവുന്നതാണ്. ദേശദേവനായ ശ്രീധർമ്മശാസ്താവിന്റെ തിരുമുമ്പിൽ കെട്ടുനിറക്കുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.. ബുക്ക് ചെയ്യുവാൻ ക്ഷേത്ര ഉപദേശക സമിതിയുമായി ബന്ധപ്പെടുക.. മൊബൈൽ # 9645390259..,.. 9562693680..,,..9349783079......949650096......എല്ലാ അയ്യപ്പന്മാരും ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് ശ്രീധർമ്മശാസ്താവിന്റെ നാമത്തിൽ അപേക്ഷിക്കുന്നു..ഉപദേശക സമിതിക്ക് വേണ്ടി,..പ്രസിഡണ്ട്.. സാജു ഒഴുകയിൽ.. സെക്രട്ടറി പ്രകാശ് മാളിയേക്കൽ..
Follow us on :
More in Related News
Please select your location.