Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 May 2024 17:34 IST
Share News :
മലപ്പുറം : കേരള സംസ്ഥാന പട്ടിക ജാതി പട്ടിക വർഗ്ഗ വികസന കോർപ്പറേഷൻ മുഖേന നടപ്പിലാക്കുന്ന വിവിധ സ്വയം തൊഴിൽ വായ്‌പകൾ അനുവദിക്കുന്നതിനായി നിലമ്പൂർ താലൂക്കിൽ സ്ഥിരതാമസമുള്ള പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട യുവതി വുയാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ആറു ശതമാനം പലിശ നിരക്കിൽ ഒന്നര ലക്ഷം രൂപ മുതൽ നാലു ലക്ഷം രൂപ വരെ വായ്‌പാ അനുവദിക്കും. വായ്പാ തുക ആറു ശതമാനം പലിശ സഹിതം അഞ്ച് വർഷം കൊണ്ട് തിരിച്ചടക്കണം.
അപേക്ഷകർ പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ട തൊഴിൽ രഹിതരും, 18 നും 55 മദ്ധ്യേ പ്രായമുള്ളവരും ആയിരിക്കണം. കുടുംബ വാർഷിക വരുമാനം മൂന്നു ലക്ഷം രൂപയിൽ കവിയാൻപാടില്ല. മേൽ പദ്ധതികൾ പ്രകാരം അനുവദനീയമായ വായ്‌പാ തുകക്കുള്ളിൽ വിജയസാധ്യതയുള്ള ഏതൊരു സ്വയം തൊഴിൽ പദ്ധതിയിലും (കൃഷി ഭൂമി വാങ്ങൽ / മോട്ടോർ വാഹനം വാങ്ങൽ ഒഴികെ) ഗുണഭോക്താവിന് ഏർപ്പെടാം. കൂടുതൽ വിവരങ്ങൾക്ക് കോർപ്പറേഷന്റെ വണ്ടൂർ ഉപജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04931 246644, 9400068516, 8304868516.
Follow us on :
Tags:
More in Related News
Please select your location.