Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കിണറ്റിൽ വീണ പശുകുട്ടിയെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ ഉടമ വിഷ പാമ്പിനെ കണ്ട് ഭയന്ന് കുടുങ്ങി. ഒടുവിൽ മുക്കം അഗ്നി രക്ഷ സേന രക്ഷകരായി.

14 Oct 2024 16:02 IST

UNNICHEKKU .M

Share News :



മുക്കം : കിണറ്റിൽ വീണ തന്റെ പശുക്കുട്ടിയെ രക്ഷപ്പെടുത്താൻ കിണറ്റിൽ ഇറങ്ങിയ ഉടമ വിഷപ്പാമ്പിന്‌ മുൻപിൽ അകപ്പെട്ട ഭയന്ന് കുടുങ്ങി പോയി. ഒടുവിൽ രക്ഷകരായത് മുക്കം അഗ്നിരക്ഷാ സേന. കാരശ്ശേരി പഞ്ചായത്തിലെ തേക്കുംകുറ്റിയിൽ തിങ്കളാഴ്ച രാവിലെ ഒൻപതരയോടെയാണ് സംഭവം. 25 അടിയോളം താഴ്ചയുള്ള കിണറ്റിൽ വീണ ഏഴ് ദിവസം പ്രായമുള്ള പശുക്കുട്ടിയെ രക്ഷപ്പെടുത്താനായി ഇറങ്ങിയ പ്രിൻസ് മുള്ളനാൽ എന്നയാളാണ് വിഷപ്പാമ്പിനെ കണ്ടു രക്ഷപ്പെടാനാവാതെ ഭയന്ന് കുടുങ്ങിപ്പോയത്. ഉടൻ മുക്കം അഗ്നിരക്ഷാ നിലയത്തിൽ വിവരമറിയിക്കുകയായിരുന്നു. മുക്കം അഗ്നിരക്ഷാ സേന ഉടൻ സ്ഥലത്തെത്തി. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സി പി നിഷാന്ത് കിണറ്റിൽ ഇറങ്ങി റെസ്ക്യൂ നെറ്റിന്റെയും റോപ്പിന്റേയും സഹായത്തോടെ ആദ്യം പ്രിൻസിനെ രക്ഷപ്പെടുത്തി. പിന്നീട് പശുക്കുട്ടിയെ രക്ഷപ്പെടുത്തുമ്പോഴും വിഷപ്പാമ്പ് കിണറ്റിൽ ചുറ്റിനടക്കുകയായിരുന്നു. സ്‌നേക്ക് റെസ്ക്യൂ ടീമിനെ വിവരമറിയിച്ചിട്ടുണ്ട്. സ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ അസി. സ്റ്റേഷൻ ഓഫീസർ ജോയ് എബ്രഹാം, സീനിയർ ഫയർ ഓഫീസർ എൻ രാജേഷ് സേനാംഗങ്ങളായ എം സുജിത്ത്, കെ ഷനീബ്, കെ പി അജീഷ്, കെ എസ് ശരത്ത്, ചാക്കോ ജോസഫ്, എം എസ് അഖിൽ, ജെ അജിൻ, ശ്യാം കുര്യൻ, സിവിൽ ഡിഫൻസ് പോസ്റ്റ്‌ വാർഡൻ ജാബിർ മുക്കം എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Follow us on :

More in Related News