Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Dec 2024 21:25 IST
Share News :
വെള്ളൂർ: പിറവം റോഡ് റെയിൽവേസ്റ്റേഷൻ മോഷ്ടാക്കളുടെയും, സാമൂഹ്യവിരുദ്ധരുടെയും താവളമായതോടെ സ്റ്റേഷനിലും സമീപ പ്രദേശങ്ങളിലും ആർ പി എഫ്, പോലീസ് പരിശോധന ഉറപ്പ് വരുത്തുണമെന്ന് ആവശ്യപ്പെട്ട് സിപിഎം വെള്ളൂർ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ ധർണ്ണ നടത്തി. റെയിൽവേ സ്റ്റേഷൻ കവാടത്തിന് മുന്നിൽ തിങ്കളാഴ്ച വൈകിട്ട് നടന്ന പ്രതിക്ഷേധ സമരം തലയോലപ്പറമ്പ് ഏരിയ സെക്രട്ടറി ഡോ: സി. എം കുസുമൻ ഉത്ഘാടനം ചെയ്തു. ലോക്കൽ കമ്മറ്റി അംഗം രാധാകൃഷ്ണൻ സി.എം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗം കെ. ശെൽവരാജ്, കെ. എസ് വേണുഗോപാൽ, ആർ. രോഹിത്, ആർ. നികിതകുമാർ, ജയ അനിൽ, അമൽ ഭാസ്കർ, വി. എ ഷാഹിം, എ. കെ രജീഷ് തുടങ്ങിയവർ പ്രസംഗിച്ചു. റെയിൽവേ സ്റ്റേഷനിലും സമീപ പ്രദേശങ്ങളിലും സി സി ടി വി സ്ഥാപിക്കുക,റെയിൽവേ പ്ലാറ്റ്ഫോമിൽ രാത്രികാലങ്ങളിൽ വൈദ്യുതി വിളക്കുകൾ പൂർണ്ണമായി തെളിയിക്കുക, അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ പ്രതിക്ഷേധ ധർണ്ണയിൽ നേതാക്കളും പ്രവർത്തകരും അടക്കം നിരവധി പേർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.