Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജന്മദിനാഘോഷ ചടങ്ങുകൾ ഒഴിവാക്കി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി വിദ്യാർഥിനികൾ.

07 Aug 2024 20:14 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: ജന്മദിനാഘോഷ ചടങ്ങുകൾ ഒഴിവാക്കി തുക വയനാട് ദുരിതബാധിതർക്ക് സഹായമേകുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി വിദ്യാർഥിനികൾ. ഗാന്ധിനഗർ മുടിയൂർക്കര കുറ്റിമറ്റത്തിൽ കെ.പി. സുനിൽ കുമാറിന്റെയും സജിന ശശിയുടെയും മകൾ എസ്. ശ്രീകാർത്തിക 5000 രൂപയും ചുങ്കം ഇടയാഞ്ഞിലി മാലിയിൽ കെ.എസ്. ഷാൽ കുമാറിന്റെയും സൗമ്യ ഷാലിന്റെയും മകൾ ഭദ്ര ഷാൽ 2000 രൂപയുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയത്. കളക്‌ട്രേറ്റിലെത്തി ജില്ലാ കളക്ടർ ജോൺ വി. സാമുവലിന് തുക കൈമാറി. ലൂർദ്ദ് പബ്ലിക് സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിനിയാണ് എസ്. ശ്രീകാർത്തിക. ബേക്കർ മെമ്മോറിയൽ ഗേൾസ് എച്ച്.എസ്.എസിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ് ഭദ്ര ഷാൽ.




Follow us on :

More in Related News