Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Jun 2024 23:23 IST
Share News :
വൈക്കം: നിയമസഭാ മണ്ഡലങ്ങളിൽ വൈക്കം ഒഴികെ വ്യക്തമായ ഭൂരിപക്ഷം നേടി കോട്ടയം ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ: കെ ഫ്രാൻസിസ് ജോർജ്. പുതുപ്പള്ളിയിൽ 27103 വോട്ടിൻ്റെ ഭൂരിപക്ഷം നേടിയ ഫ്രാൻസിസ് ജോർജ് പിറവത്ത് 15655 വോട്ടുകളുടെയും, കോട്ടയത്ത് 14840 വോട്ടുകളുടെയും ലീഡ് നേടി. നിലവിൽ എൽഡിഎഫ് മണ്ഡലമായ ഏറ്റുമാനൂരിൽ 9160 വോട്ടുകൾ ഫ്രാൻസിസ് ജോർജ് ഭൂരിപക്ഷം നേടി. മാണി വിഭാഗം തട്ടകമായ പാലായിൽ 12465 ൻ്റെ ഭൂരിപക്ഷമാണ് കരസ്ഥമാക്കിയത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ അഞ്ചക്കം കടന്ന എൽ ഡി എഫ് ഭൂരിപക്ഷം ഇക്കുറി 5196ൽ ഒതുങ്ങി. പ്രതീക്ഷിച്ച രീതിയിൽ എൻ ഡി എ സ്ഥാനാർഥിയായ തുഷാർ വെള്ളാപ്പള്ളിക്ക് വോട്ട് ലഭിച്ചില്ല.. കഴിഞ്ഞ തവണത്തെതിനെക്കാൾ അധികമായി നേടാനായത് പതിനായിരത്തിൽ താഴെ വോട്ടുകൾ മാത്രം.മത്സരിച്ച മറ്റ് സ്ഥാനാർഥികൾക്ക് നോട്ടയുടെ താഴെയാണ് സ്ഥാനം.
പ്രധാന സ്ഥാനാർഥികളുടെ വോട്ട്, കിട്ടിയ ഭൂരിപക്ഷം നിയമ സഭ മണ്ഡലം തിരിച്ച്.
*വൈക്കം*
തോമസ് ചാഴികാടൻ- 45262
തുഷാർ വെള്ളാപ്പള്ളി- 27515
ഫ്രാൻസിസ് ജോർജ്ജ്- 40066
ലീഡ് - തോമസ് ചാഴികാടന് 5196 വോട്ടിൻ്റെ ഭൂക്ഷം
*പിറവം*
തോമസ് ചാഴികാടൻ- 45931
തുഷാർ വെള്ളാപ്പള്ളി- 21777
ഫ്രാൻസിസ് ജോർജ്ജ്-61586
ലീഡ് - ഫ്രാൻസിസ് ജോർജിന് 15655 വോട്ടിൻ്റെ ഭൂരിപക്ഷം
*പാലാ*
തോമസ് ചാഴികാടൻ- 39830
തുഷാർ വെള്ളാപ്പള്ളി- 22505
ഫ്രാൻസിസ് ജോർജ്ജ്- 52295
ലീഡ് - ഫ്രാൻസിസ് ജോർജിന് 12465 വോട്ടിൻ്റെ ഭൂരിപക്ഷം
*കടുത്തുരുത്തി*
തോമസ് ചാഴികാടൻ- 40356
തുഷാർ വെള്ളാപ്പള്ളി- 20889
ഫ്രാൻസിസ് ജോർജ്ജ്- 51830
ലീഡ് - ഫ്രാൻസിസ് ജോർജിന് 11474 വോട്ടിൻ്റ ഭൂരിപക്ഷം
*ഏറ്റുമാനൂർ*
തോമസ് ചാഴികാടൻ- 37261
തുഷാർ വെള്ളാപ്പള്ളി- 24412
ഫ്രാൻസിസ് ജോർജ്ജ്- 46871
ലീഡ് - ഫ്രാൻസിസ് ജോർജിന് 9610 വോട്ടിൻ്റെ ഭൂരിപക്ഷം
*കോട്ടയം*
തോമസ് ചാഴികാടൻ- 31804
തുഷാർ വെള്ളാപ്പള്ളി- 24214
ഫ്രാൻസിസ് ജോർജ്ജ്- 46644
ലീഡ് - ഫ്രാൻസിസ് ജോർജിന് 14840 വോട്ടുകളുടെ ഭൂരിപക്ഷം
*പുതുപ്പള്ളി*
തോമസ് ചാഴികാടൻ- 31974
തുഷാർ വെള്ളാപ്പള്ളി- 21915
ഫ്രാൻസിസ് ജോർജ്ജ്- 59077
ലീഡ് - ഫ്രാൻസിസ് ജോർജിന് 27103 വോട്ടിൻ്റെ ഭൂരിപക്ഷം
Follow us on :
Tags:
More in Related News
Please select your location.