Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആദിവാസിയെ അക്രമിച്ച കേസില്‍ മധ്യവയസ്‌കനെ അറസ്റ്റ് ചെയ്തു

30 Jan 2025 16:21 IST

ജേർണലിസ്റ്റ്

Share News :



മൂലമറ്റം: ആദിവാസിയെ അക്രമിച്ച കേസില്‍ മധ്യവയസ്‌കനെ അറസ്റ്റ് ചെയ്തു.ഇലപ്പള്ളി അനൂര്‍ പാലൂര് അനിയന്‍ എന്നു വിളിക്കുന്ന രാജീവ് 62 ആണ് അറസ്റ്റിലായത്. ഇലപ്പള്ളി അനൂര്‍ കുളക്കാട്ട് ക്ലീറ്റസ് എന്ന യുവാവിനെ മൂലമറ്റം ടാക്‌സി സ്റ്റാന്റില്‍ വച്ച് കയ്യേറ്റം ചെയ്യുകയും പരുക്കേറ്റ് മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയും ചെയ്തിരുന്നു കഴിഞ്ഞ നവംബര്‍ 17 നാണ് സംഭവ. ക്ലീറ്റസ് ഓടിക്കുന്ന വാഹനത്തിന്റെ നമ്പര്‍ ചോദിച്ച പ്രതി സ്റ്റാന്റില്‍ ചെന്ന് അക്രമിക്കുകയായിരുന്നു. അതിന് ശേഷം ക്ലീറ്റസിന്റെ അനൂരുള്ള വീട് അടിച്ച് തകര്‍ക്കുകയും ചെയ്തു. പട്ടികജാതി വര്‍ഗ അതിക്രമത്തിനാണ് കേസ് എടുത്തിരിക്കുന്നത്. തൊടുപുഴ ഡിവൈ.എസ്.പി ഇമ്മാനുവേല്‍ പോളിന്റെ നേതൃത്വത്തില്‍ കാഞ്ഞാര്‍ എസ്.എച്ച്.ഒ ശ്യാംകുമാര്‍, എസ്. ഐ ബൈജു പി.ബാബു, സി.പി.ഒ മാരായ നിസാര്‍, അബ്ദുല്‍ ഷുക്കൂര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.


Follow us on :

More in Related News