Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Dec 2024 10:49 IST
Share News :
കൂട്ടുകാട് പള്ളിയിൽ മതേതര ക്രിസ്തുമസ് കാർണിവൽ
പറവൂർ: കൂട്ടുകാട് ലിറ്റിൽ ഫ്ലവർ പള്ളിയുടെ നേതൃത്വത്തിൽ മതനിരപേക്ഷ ക്രിസ്തുമസ് ഡി ജെ കാർണിവൽ നടത്തി.
നാനാജാതി മതസ്ഥരുടെ സൗഹൃദ സഹകരണത്തോടെ വടക്കുംപുറം ആശാൻ മൈതാനത്തു നിന്നും ആരംഭിച്ച കാർണിവലിൽ സ്ത്രീകളും കുട്ടികളുമടക്കം ആയിരത്തോളം പേർ പങ്കെടുത്തു. 500 സാന്താക്ലോസുകൾ, പലവിധ പാരമ്പര്യ വേഷങ്ങൾ, കലാരൂപങ്ങൾ, ലൈവ് പുൽക്കൂട് എന്നിവ കാർണിവല്ലിന് മിഴിവേകി. ജില്ലാ പഞ്ചായത്തംഗം എ എസ് അനിൽകുമാർ, കൂട്ടുകാട് പള്ളി വികാരി ഫാ. പോൾ കുര്യാപ്പിള്ളി, സഹ വികാരി ഫാ. വിപിൻ മുതലാംപറമ്പിൽ, തോമസ് തച്ചിലേത്ത്, ആന്റണി ഒറ്റാറക്കൽ, വടക്കുംപുറം ഈഴവോദയ സംഘം സെക്രട്ടറി സുകുമാരൻ ചിറമ്മൽ, വടക്കുംപുറം ജുമാ മസ്ജിദ് സെക്രട്ടറി സുലൈമാൻ ഇറക്കത്ത്, വടക്കുംപുറം അയ്യപ്പ സേവാ സംഘം സെക്രട്ടറി എം എം സനീഷ് എന്നിവർ കാർണിവെല്ലിന് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.