Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കിണർ വൃർത്തിയാക്കാൻ കിണറ്റിലിറങ്ങിയാൾ കിണറിൽ കുടുങ്ങി മുക്കം അഗ്നി രക്ഷസേന രക്ഷപ്പെടുത്തി.

03 May 2024 18:59 IST

UNNICHEKKU .M

Share News :



 മുക്കം: കിണർ വൃത്തിയാക്കാനായി ഇറങ്ങിയാൾ തിരികെ കയറാനാവാതെ കിണറ്റിൽ കുടുങ്ങി മുക്കം അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. മുക്കം മുനിസിപ്പാലിറ്റിയിലെ മുത്തേരി തൂങ്ങാമ്പുറം എന്ന സ്ഥലത്ത്  മലാംകുന്നത്ത് അബു എന്നയാളുടെ വീട്ടിലെ ഇരുപത്തഞ്ച് അടിയോളം ആഴമുള്ള കിണർ വൃത്തിയാക്കാനിറങ്ങിയ ചേരിപ്പറമ്പൻ പ്രഭാകരൻ (73 ), മലയമ്മ എന്നയാളാണ് കിണറിൽ അകപ്പെട്ടത്. കിണറ്റിലിറങ്ങിയ ഉടനെ ശ്വാസതടസം നേരിട്ടതിനാൽ തിരികെ കയറാൻകഴിയാതെകുടുങ്ങിപ്പോവുകയായിരുന്നു . കിണറിലിറങ്ങും മുമ്പ് കിണറിലെ ഓക്സിജൻ സാന്നിധ്യം അറിയാൻ കത്തിച്ചിട്ടിരുന്ന കടലാസിന്റെ പുക ശ്വസിച്ചതാണ് അപകടകാരണം.  വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. വിവരമറിഞ്ഞ് മുക്കം അഗ്നിരക്ഷാനിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ എം. അബ്ദുൾ ഗഫൂറിൻ്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറായ ഒ.അബ്ദുൾ ജലീൽ കിണറിലിറങ്ങി റെസ്ക്യൂനെറ്റിന്റെ സഹായത്തോടെ കിണറ്റിൽ നിന്നും രക്ഷപ്പെടുത്തി. കാര്യമായ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. അസിസ്റ്റൻഡ് സ്റ്റേഷൻ ഓഫീസർ പി. കെ.ഭരതൻ , സീനിയർ ഫയർ ഓഫീസർ സി. മനോജ്, ഫയർ ഓഫീസർമാരായ കെ.രജീഷ്, ആർ. വി അഖിൽ, എം.സുജിത്ത്, സനീഷ് പി ചെറിയാൻ, ഹോം ഗാർഡ് സി.രാധാകൃഷ്ണൻ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Follow us on :

More in Related News