Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Aug 2024 10:18 IST
Share News :
കൊല്ലം: മഴ കനക്കുമ്പോൾ നെഞ്ചിടിപ്പിലാണ് മുക്കടവിലൂടെ യാത്ര ചെയ്യുന്നവരും പ്രദേശവാസികളും. മുക്കടവ് പാലത്തിെൻറ ഇരുവശത്തുമായി ഏതാണ്ട് മൂന്നുകിലോമീറ്ററിലധികം നീളത്തിൽ നിലനിൽക്കുന്ന മൺതിട്ടകൾ ഏതുസമയവും ഇടിഞ്ഞുവീഴാമെന്ന ഭീതിയാണ് ഇവരിൽ.
രാത്രികാലങ്ങളിൽ ഏറെ ഭയപ്പാടിലാണ് ഇതുവഴിയുള്ള വാഹനയാത്ര. മുമ്പ് പലതവണ മണ്ണിടിച്ചിലുണ്ടായിട്ടുള്ള പ്രദേശമാണിത്. പുനരുദ്ധാരണം അന്തിമഘട്ടത്തിലെത്തിയ പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഇരുവശത്തുമായാണ് മൺതിട്ടകൾ അപകടാവസ്ഥയിലുള്ളത്.
രണ്ടുവർഷംമുമ്പ് റോഡുനിർമാണത്തിനായി കുത്തനെ മണ്ണെടുത്തതോടെയാണ് വലിയ ഉയരത്തിലുള്ള തിട്ടകൾ ഈ നിലയിലായത്. റോഡുനിർമാണം നടക്കുമ്പോൾത്തന്നെ ഈഭാഗത്ത് പലയിടത്തും മണ്ണിടിഞ്ഞിരുന്നു. മുക്കടവ് പാലത്തിെൻറ വടക്കുഭാഗത്തായി ഏതാനുംമാസംമുമ്പ് മണ്ണിടിഞ്ഞ് റബ്ബർ മരങ്ങളുൾപ്പെടെ റോഡിലേക്ക് കടപുഴകുകയും ഗതാഗതം സ്തംഭിക്കുകയും ചെയ്തിരുന്നു.
പാലത്തിെൻറ വടക്കുഭാഗത്താണ് ഏറ്റവും അപകടസാധ്യത നിലനിൽക്കുന്നത്. ഒരുവശത്ത് വലിയ മൺതിട്ടയും മറുവശത്ത് പാറക്കെട്ടുകൾ നിറഞ്ഞ മുക്കടവ് ആറുമാണ് ഇവിടെ. കല്ലടയാറ്റിൽ ഒഴുകിച്ചേരുന്ന മുക്കടവ് ആറിന്റെ തീരത്തോടുചേർന്ന് റോഡിൽ സംരക്ഷണഭിത്തി നിർമിച്ചിട്ടില്ല. പകരം ബാരിക്കേഡുകൾ മാത്രമേ സ്ഥാപിച്ചിട്ടുള്ളൂ. തിട്ടയിൽ മണ്ണിടിച്ചിലുണ്ടായാൽ റോഡുൾപ്പെടെ ഇടിഞ്ഞ് ആറ്റിലേക്ക് പതിക്കാൻ സാധ്യത ഏറെയാണ്.
മണ്ണിടിച്ചിലുണ്ടാകാതിരിക്കാൻ മുക്കടവിൽ സംരക്ഷണഭിത്തി നിർമിക്കാമെന്ന് റോഡ് നിർമാണവേളയിൽ അധികൃതർ ഉറപ്പു നൽകിയിരുന്നെന്ന് പരിസരവാസികൾ പറയുന്നു. എന്നാൽ നിർമാണം പൂർത്തിയായിട്ടും സംരക്ഷണഭിത്തി നിർമിച്ചിട്ടില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
അന്തസ്സംസ്ഥാന ചരക്കുലോറികൾ ഉൾപ്പെടെ ദിവസവും നൂറുകണക്കിന് വാഹനങ്ങൾ ഇടതടവില്ലാതെ സഞ്ചരിക്കുന്ന പാതയാണിത്. മണ്ഡലകാലം തുടങ്ങിയാൽ ജില്ലയിലെതന്നെ ഏറ്റവും തിരക്കുള്ള പാതകളിലൊന്നായി ഇതു മാറും.
തമിഴ്നാട് ഉൾപ്പെടെ ഇതരസംസ്ഥാനങ്ങളിൽനിന്ന് ഏറ്റവുമധികം തീർഥാടകർ ശബരിമലയിലേക്ക് പോകുന്നത് ഇതുവഴിയാണ്.
Follow us on :
More in Related News
Please select your location.