Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Oct 2025 22:46 IST
Share News :
പെരുമണ്ണ : പെരുമണ്ണയിലെ ഉമ്മൻചാണ്ടി ചാരിറ്റബിൾ ട്രസ്റ്റ് ഒക്ടോബർ 12 ന് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും. കെ.എം.സി.ടി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ പെരുമണ്ണ എ.എൽ.പി സ്കൂളിലാണ് ക്യാമ്പ്. ജനറൽ മെഡിസിൻ, ജനറൽ സർജറി, ശ്വാസകോശരോഗം, ശിശുരോഗം, ഇ.എൻ.ടി, നേത്രരോഗം, ഗൈനക്കോളജി, എല്ല് രോഗം, ത്വക്ക് രോഗം, ആയൂർവേദം എന്നീ വിഭാഗങ്ങളിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ലഭ്യമാകും. ഷുഗർ, പ്രഷർ പരിശോധനയും ലഭ്യമാകും.
പരിപാടിയുടെ വിജയത്തിനായി 51 അംഗ വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. പി.മൊയ്തീൻ മാസ്റ്റർ (രക്ഷാധികാരി), എൻ.വി ബാലൻ നായർ (ചെയർമാൻ), എം.എ പ്രഭാകരൻ (വൈസ് ചെയർമാൻ), കെ.പി രാജീവ് (ജനറൽ കൺവീനർ), പി. ഗൗരി ശങ്കർ ( ജോയിൻ്റ് കൺവീനർ), കെ.പി രാജൻ (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ. യോഗത്തിൽ പെരുമണ്ണ ഉമ്മൻചാണ്ടി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ പി. മൊയ്തീൻ മാസ്റ്റർ അധ്യക്ഷനായി. കൺവീനർ എം.എ പ്രഭാകരൻ, ട്രഷറർ കെ. പി രാജൻ, എൻ.വി ബാലൻ നായർ, പി. ഗൗരി ശങ്കർ, എം.കെ പ്രഭാവതി, കെ.പി രാജീവ്, കെ. മൊയ്തീൻ, പി.എം നസീം, ടി.ടി സുബ്രഹ്മണ്യൻ, സി. മുസ്തഫ, എം.കെ രാഗിഷ്, പി. എം രാധാകൃഷ്ണൻ, കെ. ഉമ്മർ, ശശി ചെനപ്പാറ ക്കുന്ന്, ഇ സത്യൻ, പി മുസാഫിർ, എം.എം മുനീർ, പി.എം ജെറിൽ, പി.എം വേണു, യു.എം കപിൽദേവ് തുടങ്ങിയവർ സംബന്ധിച്ചു. ക്യാമ്പിൽ പങ്കെടുക്കേണ്ടവർ 9744757755, 8547512792, 9895521114, 9995147933, 9605172222, 9847613644 എന്നീ നമ്പറുകളിൽ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം.
Follow us on :
More in Related News
Please select your location.