Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പതിനാലാം വാർഡിൽ വയോജന സംഗമം സംഘടിപ്പിച്ചു

22 Dec 2024 19:58 IST

Basheer Puthukkudi

Share News :

കുന്നമംഗലം കുന്നമംഗലം ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിൽ താങ്ങായി നിന്നവർക്ക് തണലേകാം എന്ന ലക്ഷ്യത്തോടെ വയോജന സംഗമം സംഘടിപ്പിച്ചു .കുന്നമംഗലം പോലീസ് ഇൻസ്പെക്ടർ എസ് കിരൺ ഉദ്ഘാടനം ചെയ്തു വാർഡ് മെമ്പർ പി കൗലത്ത് അധ്യക്ഷത വഹിച്ചു. വയോജനങ്ങൾ അവർക്ക് നൽകുന്ന നിയമപരിരക്ഷയെക്കുറിച്ചും അവകാശങ്ങളെ കുറിച്ചും ബോധവാന്മാരല്ല എന്നുള്ളതാണ് അവർ ഇപ്പോൾ നേരിടുന്ന വലിയ പ്രശ്നമൊന്നും സമൂഹത്തിൽ അവരെക്കുറിച്ചുള്ള നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്നും പൊതുപ്രവർത്തകരും ജനപ്രതിനിധികളും പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഇൻസ്പെക്ടർ കിരൺ പറഞ്ഞു അൽക രാജു ബോധവൽക്കരണ ക്ലാസ്സെടുത്തു. ഗ്രാമപഞ്ചായത്ത് അംഗം നജീബ് പാലക്കൽ, വയോജന കമ്മിറ്റി ചെയർമാൻ കെ സദാനന്ദൻ, എം.കെ അമീൻ, ഷിജു മുപ്രമ്മൽ, ഒ വേലായുധൻ, കൃഷ്ണ ടീച്ചർ, ടി.പി അസീസ് ,ഐ മുഹമ്മദ് കോയ, ,അഭിന ശ്രീനിവാസ്, സരസ ടീച്ചർ എന്നിവർ സംസാരിച്ചു. വയോജന കമ്മിറ്റി കൺവീനർ ടി. സജീവൻ സ്വാഗതവും പിജെ ബേബി നന്ദിയും പറഞ്ഞു

Follow us on :

More in Related News